ദോഹ: കൊറോണ വൈറസ് ബാധിതനുമായി ക്ലോസ് കോണ്ടാക്ട് ഉണ്ടായാല്‍ എന്തൊക്കെ ചെയ്യണമെന്നതു സംബന്ധിച്ച് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ചുരുങ്ങിയത് 15 മിനിറ്റ് നേരം രോഗബാധിതനുമായി മുഖാമുഖം വരികയോ രോഗിയുള്ള അടച്ചിട്ട മുറിയില്‍ രണ്ട് മണിക്കൂര്‍ നേരം ചെലവഴിക്കുകയോ ചെയ്തവരെയാണ് ക്ലോസ് കോണ്‍ടാക്ട് ആയി കണക്കാക്കുന്നത്.
അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്
1. വീട്ടിലോ അല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്തോ 14 ദിവസം സ്വയം ഐസൊലേറ്റ് ചെയ്യുക
2. പ്രത്യേക മുറിയില്‍ കഴിയുക
3. മറ്റുള്ളവര്‍ ഉപയോഗിക്കാത്ത രീതിയില്‍ പ്രത്യേക ടോയ്‌ലറ്റ് ഉപയോഗിക്കുക
4. മുറിക്ക് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക
5. മറ്റുള്ളവരുമായി സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുക(ചുരുങ്ങിയത് 2 മീറ്റര്‍)
6. പനി, ചുമ, തൊണ്ട വേദന, ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക
ലക്ഷണങ്ങള്‍ കണ്ടാല്‍
1. 16,000 എന്ന നമ്പറിലേക്ക് വിളിക്കുക. തുടര്‍ന്ന് എന്ത് ചെയ്യണമെന്ന നിര്‍ദേശം അവര്‍ നല്‍കും.
2. മറ്റുള്ളവരുമായി അകലം പാലിക്കുന്നത് തുടരുക
3. മാസ്‌ക്ക് ധരിക്കുക
4. പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് യാത്ര ചെയ്യാതിരിക്കുക. പൊതു സ്ഥലത്ത് പോവാതിരിക്കുക
5. രോഗം ഗുരുതരമാണെന്ന് തോന്നുകയാണെങ്കില്‍ ഉടന്‍ 999 എന്ന നമ്പറില്‍ ബന്ധപ്പെടുക.
കൂടെ താമസിക്കുന്നവര്‍ ചെയ്യേണ്ടത്
1. രോഗം സ്ഥിരീകരിച്ച ആളുമായി രണ്ട് മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുക
2. രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് ശ്രദ്ധിക്കുക
3. ക്ലോസ് കോണ്‍ടാക്ട് ഉണ്ടാവുകയോ ലക്ഷണങ്ങള്‍ കാണിക്കുകയോ കോവിഡ് 19 പോസിറ്റീവ് ആവുകയോ ചെയ്തില്ലെങ്കില്‍ സെല്‍ഫ് ഐസൊലഷന്‍ ചെയ്യേണ്ടതില്ല
രോഗികളുമായി ബന്ധപ്പെട്ടവരോ ബന്ധപ്പെട്ടവരെ ബന്ധപ്പെട്ടവരോ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ 16,000 എന്ന നമ്പറില്‍ വിളിക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യണം
Guidance of a Close Contact of a Confirmed COVID-19 Case