Tuesday, May 18, 2021
Home Special Health Scan മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ ചില പൊടിക്കൈകള്‍

മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാന്‍ ചില പൊടിക്കൈകള്‍

മുഖക്കുരുവും അതിന്റെ പാടുകളും പലരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഇനി മുഖക്കുരു മാറിയാലും അതിന്റെ പാടാണ് പലരേയും ബുദ്ധിമുട്ടിക്കുന്നത്. മുഖക്കുരു നുള്ളുകയോ പൊട്ടിക്കുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും കറുത്തപാട് അധികമായി കാണപ്പെടുന്നത്. മുഖക്കുരുവിന്റെ പാടുകള്‍ അകറ്റാനായി വീട്ടില്‍ തന്നെ ചെറിയ പൊടിക്കൈകള്‍ പരീക്ഷിക്കാം.

1. കറ്റാര്‍വാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. പാടുകള്‍ അകറ്റാന്‍ ആഴ്ചയില്‍ മൂന്ന് മുതല്‍ നാല് തവണ വരെയൊക്കെ ഇത് പരീക്ഷിക്കാവുന്നതാണ്.

2. നനച്ച ഗ്രീന്‍ ടീ ഇലകള്‍ തേനില്‍ കലര്‍ത്തി മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകാം.

3. അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂണ്‍ കടലമാവ്, ഒരു ടീസ്പൂണ്‍ പാല്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം 20 മിനിറ്റ് മുഖത്ത് പുരട്ടാം.

4. ഒരു ടീസ്പൂണ്‍ തേന്‍, രണ്ട് ടീസ്പൂണ്‍ ഓട്സ് എന്നിവ പാലില്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മുപ്പത് മിനിറ്റ് മുഖത്ത് പുരട്ടുക.

5. ഒരു പാത്രത്തില്‍ നാരങ്ങാനീര് പിഴിഞ്ഞെടുത്ത് ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യാം. ശേഷം ഈ മിശ്രിതം മുഖക്കുരുവിലും പാടുകളുള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകി കളയാം.

6. ഒരു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ നാരങ്ങാ നീര്, പൊടിച്ച ജാതിക്ക, പൊടിച്ച കറുവാപ്പട്ട എന്നിവ പേസ്റ്റ് രൂപത്തിലാക്കുക. ശേഷം ഈ മിശ്രിതം കറുത്ത പാടുകള്‍ ഉളള ഭാഗത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകികളയുക.

Most Popular