Sunday, April 18, 2021
Home Special Health Scan നൂഡില്‍സ് കൊതിയന്‍മാര്‍ക്ക് ഇതാ തൊഴില്‍ അവസരം

നൂഡില്‍സ് കൊതിയന്‍മാര്‍ക്ക് ഇതാ തൊഴില്‍ അവസരം

നൂഡില്‍സ് കൊതിയന്‍മാര്‍ക്ക് ഇതാ തൊഴില്‍ അവസരം. അന്താരാഷ്ട്ര നൂഡില്‍സ് ബ്രാന്‍ഡായ ടോപ് രാമന്‍ കമ്പനി നിര്‍മിക്കുന്ന പുതിയ നൂഡില്‍ സൂപ്പ് റെസിപ്പികള്‍ രുചിച്ച് നോക്കി ഡെവലപ് ചെയ്യാനായി നൂഡില്‍ ഓഫിസറെ തേടുന്നത്‌. ടോപ് രാമന്‍ കോണ്ടെസ്റ്റില്‍ പങ്കെടുക്കാനായി ആദ്യം ടോപ് രാമന്‍ നൂഡില്‍സ് ഉപയോഗിച്ച് ഉണ്ടാക്കി സ്വന്തം റെസിപ്പികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കണം. പോസ്റ്റില്‍ ഒറിജിനല്‍ ടോപ് രാമന്‍ എന്ന പേജ് ടാഗ് ചെയ്യണം. അതോടൊപ്പം #howdoyoutopramen എന്ന ഹാഷ്ടാഗും നല്‍കണം. സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് പോസ്റ്റിന്റെ ലിങ്ക് ഒരു കവറിംഗ് ലെറ്ററിനൊപ്പം [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അയക്കേണ്ടതാണ്. ഇങ്ങനെ വരുന്ന എന്‍ട്രികളില്‍ നിന്ന് നിലവിലെ ടോപ് ഷെഫ് വിജയി മെലീസ കിംഗ് വിജയിയെ തെരഞ്ഞെടുക്കുന്നതാണ്.

10,000 ഡോളറാണ് (അതായത് 7,37,125 രൂപ) വിജയിക്ക് ലഭിക്കുന്നത്. ഇതിന് പുറമെ കമ്പനി സിഇഒ മൈക് പ്രൈസിന്റെ കീഴില്‍ പഠനം. കമ്പനിയുടെ പുതിയ പ്രൊഡക്ടുകള്‍ രുചിച്ച് നോക്കി അഭിപ്രായമറിയിക്കാനുള്ള അവസരം. ഒപ്പം 50 വര്‍ഷത്തേക്ക് സൗജന്യമായി നൂഡില്‍സും ലഭിക്കും. ഒക്ടോബര്‍ ആറിന് ആരംഭിച്ച മത്സരത്തില്‍ ഒക്ടോബര്‍ 30ന് രാത്രി 11.59 വരെ അപേക്ഷിക്കാം. വിജയയിയെ അധികൃതര്‍ ഫോണിലൂടെ ബന്ധപ്പെടുന്നതായിരിക്കും.

യോഗ്യത:-

*പതിനെട്ട് വയസ് തികഞ്ഞിരിക്കണം
*യു.എസ് പൗരനോ, അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയോ ആയിരിക്കണം.
*നൂഡില്‍സിനോട് താത്പര്യം ഉണ്ടായിരിക്കണം.

Most Popular