ഗർഭിണിയുടെ ഒമ്പത് മാസങ്ങൾ – ശ്രദ്ധിക്കേണ്ടതെല്ലാം

pregnant

മാതൃത്വം ഒരു അനുഗ്രഹമാണ്. ഗർഭിണിയാവുന്നതോടെ സ്ത്രീക്ക് പലവിധ സംശയങ്ങളും ആശങ്കകളും തുടങ്ങുകയായി. അമ്മയാവാൻ തയ്യാറെടുക്കുന്നവർ ഭക്ഷണകാര്യത്തിലും ജീവിതശൈലിയിലും ഏറെ ശ്രദ്ധാലുവാകേണ്ട കാലം കൂടിയാണിത്. കഴിക്കുന്നതെല്ലാം കുഞ്ഞിലേക്കും എത്തുമെന്നതിനാൽ ഭക്ഷണശീലങ്ങളിൽ വളരെ ശ്രദ്ധിക്കണം. ഗർഭിണിയുടെ ജീവിതരീതി ഓരോ മൂന്നുമാസത്തിലും മാറും.

pregnancy-first-trimester_thumb

ആദ്യത്തെ മൂന്നു മാസം

ഉദരത്തിലെ ഭ്രൂണത്തിന് വികാസം സംഭവിക്കുന്ന സമയമാണ് ആദ്യത്തെ മൂന്നുമാസം. അതിനാൽത്തന്നെ ഒരുപാട് ശാരീരികവും വൈകാരികവുമായ മാറ്റങ്ങളിലൂടെയാകും ഗർഭിണി ഈ സമയം കടന്നുപോകുക. ഈ കാലയളവിൽ ഭ്രൂണത്തിന്റെ വികാസത്തിനായി ശരീരം കൂടുതൽ ജോലി ചെയ്യുന്നതിനാൽ ആദ്യ മൂന്നുമാസം ഗർഭിണികൾക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടും.

ആദ്യത്തെ മൂന്നുമാസം ധാരാളം വിശ്രമിക്കണം. പകൽ സമയത്ത് ഉറക്കം വരുന്നുണ്ടെങ്കിൽ, ഉറങ്ങാൻ മടിക്കരുത്. പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ, ഗർഭകാലത്തിനു മുമ്പും ഗർഭകാലത്തും പുകവലി ഒഴിവാക്കണം. ഗർഭിണിയാവുന്നതിനു മുൻപ് പുകവലിക്കുന്നത് ഗർഭം അലസുന്നതിന് കാരണമാകുന്നു. അതിലും ഭീകരമാണ് ഗർഭാവസ്ഥയിൽ പുകവലിക്കുന്നത്. മദ്യപാനവും പൂർണമായും ഒഴിവാക്കണം. കാരണം ഗർഭിണിയുടെ രക്തത്തിലൂടെ കടന്നുപോകുന്ന മദ്യം പ്ലാസന്റയിലൂടെ കുഞ്ഞിലേക്കെത്തും. ഭ്രൂണവളർച്ച മന്ദീഭവിപ്പിക്കുന്നതിനും കുട്ടിക്ക് പഠന-ദൃശ്യ-ശ്രവ്യ വൈകല്യങ്ങളുൾപ്പെടെയുള്ള പാർശ്വഫലങ്ങൾ ഉണ്ടാകാനും ഗർഭാവസ്ഥയിലെ മദ്യപാനം കാരണമാകും.

അതുപോലെ തന്നെ എന്ത് കഴിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. മത്സ്യം ഒരു അനുയോജ്യമായ ഭക്ഷണമാണ്. അത് പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടവുമാണ്.

ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കക്കുറവ് എന്നിവയെ വർധിപ്പിക്കുന്നതിനാൽ കാഫീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രമാവധി ഒഴിവാക്കാൻ ശ്രമിക്കുക. പകരം ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

രണ്ടാമത്തെ മൂന്നു മാസം

ഗർഭിണിയുടെ മികച്ച കാലമാണിത്. ആദ്യത്തെ മൂന്നു മാസത്തിൽ അനുഭവപ്പെട്ടിരുന്ന പല പ്രശ്നങ്ങളും ഈ കാലയളവിൽ ഇല്ലാതാവും. ഗർഭിണിക്ക് കുറച്ചു കൂടുതൽ ആരോഗ്യവതിയായി അനുഭവപ്പെടാം. നിങ്ങളുടെ ഗർഭപാത്രം വലുപ്പം വയ്ക്കുന്നതിനനുസരിച്ച് നെഞ്ചെരിച്ചിലും, ദഹനക്കേടും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ദഹനപ്രക്രിയ പതുക്കെയാവുന്നത് മലബന്ധത്തിനും ഇടയാക്കിയേക്കാം. ദിവസത്തിൽ മൂന്നുനേരം ഭക്ഷണം കഴിക്കുന്നതിനേക്കാൾ ചെറിയ ചെറിയ തവണകളായി ഭക്ഷണം കഴിക്കുന്നതാണ് ഈ കാലയളവിൽ ഉചിതം.

ഈ കാലയളവിൽ നിങ്ങളുടെ കുഞ്ഞിനെ ശ്വാസംമുട്ടിക്കുമെന്നതിനാൽ ഒരിക്കലും കമിഴ്ന്നുകിടന്ന് ഉറങ്ങരുത്. കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കും എന്നതിനാൽ ഹൈ ഹീൽ ചെരിപ്പുകൾ ഇറുകിയ വസ്ത്രങ്ങൾ എന്നിവ ഒഴിവാക്കണം.

കഠിനമായ അധ്വാനമോ വസ്തുക്കൾ എടുത്ത് ഉയർത്തുകയോ ചെയ്യരുത്. മണിക്കൂറുകളോളം ഒരേ സ്ഥലത്ത് ഇരുന്ന ഇരുപ്പ് ഇരിക്കരുത്. കുറച്ച് സമയത്തേക്ക് അങ്ങോടുമിങ്ങോടും നീങ്ങുക, കുറച്ചു നടക്കുക, തുടർന്ന് വീണ്ടും ആവർത്തിക്കുക. നിങ്ങൾ വേദന, രക്തസ്രാവം അല്ലെങ്കിൽ സംശയാസ്പദമായി തോന്നുന്ന മറ്റേതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കിൽ ഉടനടി ഡോക്ടറെ കാണണം.

അവസാനത്തെ മൂന്നുമാസം

ആദ്യത്തെ മൂന്നുമാസത്തെപ്പോലെ അവസാനത്തെ മൂന്ന് മാസങ്ങളും അമ്മയ്ക്കും കുഞ്ഞിനും പ്രാധാന്യപ്പെട്ടതാണ്. ഈ കാലഘട്ടത്തിൽ കുഞ്ഞ് പൂർണ്ണമായും പക്വത പ്രാപിക്കുകയും അമ്മ പ്രസവിക്കാൻ പൂർണമായും തയ്യാറെടുക്കയും ചെയ്യും. ഈ സമയം ക്ഷീണം, ഓക്കാനം, ക്ഷീണം എന്നിവ തിരിച്ചെത്തും. അതുകൊണ്ട് തന്നെ അമ്മ വേണ്ട മുൻകരുതലെടുക്കണം.ഏഴാം മാസം മുതൽ ജനന കാലമാണ്. അമ്മയിൽ പല ശാരീരിക മാറ്റങ്ങളും ഉണ്ടാകും. പ്രതിമാസം 1-3 കി.ഗ്രാം വരെ ശരീരഭാരം വർദ്ധിക്കും കൂടാതെ ഗർഭപാത്രത്തിന്റെ പേശികൾ ദൃഢങ്ങളാകും.

കുഞ്ഞിനെ ബാധിച്ചേക്കാവുന്നതിനാൽ, കടുത്ത ഭാരം ചുമക്കുന്നത് തീർത്തും ഒഴിവാക്കണം. കോവണിപ്പടികൾ കയറുന്നതും ഒഴിവാക്കേണ്ടതാണ്. ഓരോ ദിവസവും കുറച്ചു സമയം നടക്കുക കൂടാതെ ഡോക്ടർ നിർദ്ദേശിച്ചിട്ടുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുക.

ഈ കാലയളവിൽ നല്ല ഉറക്കം ആവശ്യമാണ്. ശരിയായ ഭക്ഷണവും വ്യായാമവും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. ശ്വാസം മുട്ടുന്നത് ഉറക്കാം നശിപ്പിക്കാനിടയുണ്ട്. അതിനാൽ, നിങ്ങളുടെ വലതു ഭാഗം ചരിഞ്ഞുറങ്ങുന്നത് ഒഴിവാക്കണം പകരം, ഇടത് ഭാഗ ത്തക്ക് ചരിഞ്ഞു കിടക്കുക. ഇത് രക്തപ്രവാഹം മെച്ചപ്പെടുത്താനും ഉറക്കത്തെ സഹായിക്കുവാനും സഹായിക്കും. ഈ സമയത്ത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.

കുഞ്ഞിന്റെ വളർച്ചയ്ക്ക് എട്ടാമത് മാസം നിർണ്ണായകമാണ്, കുഞ്ഞ് ജനനത്തിനായി ഒരുങ്ങിയിരിക്കുന്നു. കൂടാതെ, ഈ മാസം ശിശു വേഗത്തിൽ വളരുന്നു. അതിനാൽ, നിങ്ങളുടെ ശരീരം നിങ്ങൾക്കു നൽകുന്ന അടയാളങ്ങളെല്ലാം തന്നെ ശ്രദ്ധിക്കുക .കഠിനാധ്വാനം ഒഴിവാക്കുക, മലബന്ധം ഇല്ലാതിരിക്കാൻ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കണം. യഥാർത്ഥ പ്രസവത്തിനുമുമ്പുള്ള Braxton Hicks സങ്കോചങ്ങൾ വരുമ്പോൾ മുൻകരുതൽ എന്നനിലയ്ക്ക് മലർന്നു കിടക്കുക.

നിർണായകമാണ് ഈ കാലയളവ്. ഏതെങ്കിലും തരത്തിലുള്ള ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.