Thursday, July 29, 2021
Home Special Health Scan മാരകമായ ബാക്ടീരിയകള്‍ കണ്ടെത്തി; രണ്ട് കമ്പനികളുടെ നട്ട് ബാറുകള്‍ ഖത്തര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു

മാരകമായ ബാക്ടീരിയകള്‍ കണ്ടെത്തി; രണ്ട് കമ്പനികളുടെ നട്ട് ബാറുകള്‍ ഖത്തര്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചു

ദോഹ: ബ്രസീല്‍ നട്ട്‌സ് അടങ്ങിയ ഈറ്റ് നാച്ചുറല്‍, ഹെമ എന്നീ നട്ട് ബാറുകള്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വിപണിയില്‍ നിന്ന് പിന്‍വലിച്ചു. 2021 ജൂണ്‍ എക്‌സ്പയറി ഡേറ്റുള്ള നാച്ചുറലും 2020 ആഗസ്ത് 31, 2021 ഫെബ്രുവരി 28 എക്‌സ്പയറി ഡേറ്റ് ഉള്ള ഹെമയുമാണ് അന്താരാഷ്ട്ര മുന്നറിയിപ്പിനെ തുടര്‍ന്ന് പിന്‍വലിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് മിഠായികളും ബൊളീവിയയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.

ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാല്‍മൊണെല്ല അനാഫൈലാക്‌സിസ്, സാല്‍മൊണെല്ല ടൈഫിമിറിയം എന്നീ ബാക്ടീരികയകള്‍ അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി.

നട്ട്‌സ് സാംപിള്‍സ് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിരുന്നെങ്കിലും ബാക്ടീരിയ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബാക്ടീരിയ സാധ്യതയുള്ള നട്ട്‌സ് വളരെ കുറഞ്ഞ അളവില്‍ മാത്രമാണ് ഇറക്കുമതി ചെയ്തിരുന്നതെങ്കിലും അപകടം ഒഴിവാക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു.

Qatar Ministry acts against imported nut bars due to possible contamination

Most Popular