ദോഹ: ചൈനയില്‍ കോവിഡിന്റെ ഉറവിടം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പത്തംഗ അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധരുടെ സംഘത്തില്‍ ഖത്തരി ശാസ്ത്രജ്ഞനും. ഖത്തര്‍ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം ആക്ടിങ് ഹെഡ് ഡോ. അല്മുബഷര് ഫറാഗ് ആണ് കോവിഡിന്റെ ഉറവിടം തേടി ചൈനയില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ ഉണ്ടാവുകയെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.
ജപ്പാന്, ജര്‍മനി, വിയറ്റനാം, റഷ്യ, ആസ്ത്രേലിയ, ഡെന്മാര്ക്ക്, നെതര്‍ലന്റ്സ്, ബ്രിട്ടന്, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ക്കും മൃഗാരോഗ്യ സ്പെഷ്യലിസ്റ്റുകള്‍ക്കും ഒപ്പമാണ് ഡോ. ഫറാഗ് പ്രവര്‍ത്തിക്കുക.
ലോകാരോഗ്യ സംഘടനയാണ് ഡോക്ടര്‍മാരുടെ പട്ടിക തയ്യാറാക്കിയത. ശാസ്ത്രജ്ഞനമാരുടെ പട്ടികയ്ക്ക് അന്തിമ രൂപമായെങ്കിലും ചൈനയിലെ പഠനം എന്ന് തുടങ്ങണമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. പ്രദേശത്ത് ചെന്ന് പഠനം നടത്താന്‍ ആവശ്യമായ സൗകര്യം എത്രയും പെട്ടെന്ന് ഒരുക്കാമെന്ന് ചൈന ഉറപ്പുനല്‍കിയതായി ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ അടിയന്തര വിഭാഗം ഡയറക്ടര്‍ മൈക്കല്‍ റ്യാന്‍ പറഞ്ഞു.