Tuesday, May 11, 2021
Home Special Health Scan ബലിപെരുന്നാള്‍: വയറിന് പണികിട്ടി ഖത്തറിലെ ആശുപത്രികളില്‍ എത്തിയത് 1700ലേറെ പേര്‍

ബലിപെരുന്നാള്‍: വയറിന് പണികിട്ടി ഖത്തറിലെ ആശുപത്രികളില്‍ എത്തിയത് 1700ലേറെ പേര്‍

ദോഹ: ബലിപെരുന്നാളിന് തൊട്ടടുത്ത ദിവസം ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പരേഷന്‍ എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റുകളില്‍ ദഹന സംബന്ധമായ പ്രശ്‌നങ്ങളുമായി എത്തിയത് നിരവധി പേര്‍. പീഡിയാട്രിക് എമര്‍ജന്‍സി സെന്ററുകള്‍, ഹമദ് ജനറല്‍ ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഡിപാര്‍ട്ട്‌മെന്റുകള്‍, അല്‍ വക്‌റ ആശുപത്രി എന്നിവിടങ്ങളില്‍ ഞായറാഴ്ച്ച മാത്രം എത്തിയത് 1,747 പേര്‍. അമിത ഭക്ഷണമോ ശീലമില്ലാത്ത ഭക്ഷണമോ ആയിരുന്നു ഇതില്‍ ഭൂരിഭാഗത്തിന്റെയും പ്രശ്‌നം.

എന്നാല്‍, ഗുരുതര രൂപത്തിലുള്ള കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ചുരുക്കം പേരെ മാത്രമാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ടിവന്നത്. ഹമദ് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിയത് 406 പുരുഷന്മാരും 195 സ്ത്രീകളുമാണ്. ഇതില്‍ 15 പേരെ മാത്രമാണ് അഡ്മിറ്റ് ചെയ്തത്. അല്‍ വക്‌റ ആശുപത്രിയില്‍ 423 പേരാണെത്തിയത്. ഇതില്‍ 12 പേരെ അഡ്മിറ്റ് ചെയ്തു. രാജ്യത്തെ പീഡിയാട്രിക് സെന്ററുകളില്‍ 524 പേരാണെത്തിയത്. ഇതില്‍ ആരെയും അഡ്മിറ്റ് ചെയ്യേണ്ടിവന്നില്ല.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തരം കേസുകള്‍ കുറവാണെന്നും ബോധവല്‍ക്കരണം ഒരുപരിധിവരെ സഹായകമായിട്ടുണ്ടെന്നും എച്ച്എംസി എമര്‍ജന്‍സി മെഡിസിന്‍ കണ്‍സള്‍ട്ടന്റ് ഡോ. ഗലാല്‍ അലിസ്സായി പറഞ്ഞു.

Stomach problems drive hundreds to hospitals in Qatar on third day of Eid Al Adha


 

Most Popular