മൂഡ് മാറ്റം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്, പ്രത്യേകിച്ച് സ്ത്രീകള്‍. വീട്ടിലെ പ്രശ്നം, ജോലിയിലെ സമ്മര്‍ദ്ദം, സ്ത്രീകളില്‍ ആര്‍ത്തവം എന്നിവ മൂലമാണ് ഭൂരിഭാഗം മൂഡ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. എന്നാല്‍ ആഹാര ശൈലിയിലൂടെ മൂഡ് മാറ്റങ്ങള്‍ ചെറുക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിനായി ചില സൂപ്പര്‍ ഫുഡ്സ് ഏതൊക്കെയെന്ന് നോക്കാം.
അവക്കാഡോ:
ഹെല്‍ത്തി ഫാറ്റ് ധാരാളം അടങ്ങിയതാണ് അവക്കാഡോ. ന്യൂറോട്രാന്‍സ്മിറ്റര്‍ ആയ സെറാടോണിന് ധാരാളമുണ്ട് അവക്കാഡോയില്‍.
ബ്രസീല്‍ നട്സ്:
മഗ്നീഷ്യം, ബി വൈറ്റമിനുകള്‍, സിങ്ക് എന്നിവ ധാരാളം അടങ്ങിയ നട്സാണ്.
കോട്ടേജ് ചീസ്:
ഉത്കണ്ഠ കുറയ്ക്കാനും സ്ട്രെസ് നിയന്ത്രിക്കാനും ഇവ സഹായിക്കും.
ചോക്ലേറ്റ്:
Phenylethylamine അടങ്ങിയതാണ് ചോക്ലേറ്റ്. സ്ട്രെസ് കുറയ്ക്കാനും വിഷാദത്തെ തടയാനും സഹായിക്കും.