മുഖം തിളങ്ങാന്‍ തക്കാളി ഫേസ്പാക്ക്

tomato-face-packs-fo

തക്കാളി ഭക്ഷണം ഉണ്ടാക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. എങ്ങനെയെന്നല്ലേ, ഇതാ കരുവാളിപ്പ് മാറി മുഖം തിളങ്ങാന്‍ ചില തക്കാളി ഫേസ്പാക്കുകള്‍.

tomat lemo honey

തക്കാളി നീരും നാരങ്ങാനീരും സമം ചേര്‍ത്തുള്ള മിശ്രിതത്തിലേക്ക് കുറച്ച് തേന്‍ ചേര്‍ക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം കഴുകി കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖത്തെ എണ്ണമയത്തെ അകറ്റാനും മുഖം തിളങ്ങാനും സഹായിക്കും.
തക്കാളി നീരും തേനും മാത്രമുള്ള മിശ്രിതം പുരട്ടുന്നതും മുഖം തിളങ്ങാന്‍ നല്ലതാണ്.

tomat-dan-timun

തക്കാളി നീരിലേക്ക് വെള്ളരിക്കയുടെ നീരും തേനും സമം ചേര്‍ക്കണം. ഈ മിശ്രിതം മുഖത്ത് പുരട്ടി ഒരു 15 മിനിറ്റിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
ആദ്യം കുറച്ച് തക്കാളി നീര് എടുക്കുക. അതിലേക്ക് ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് തേച്ചു ഉരസുക. 15- 20 മിനിറ്റിന് ശേഷം കഴുകി കളയാം. പുറത്ത് പോയി വരുമ്‌ബോള്‍ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ സഹായിക്കും.