ഭാരം കുറയ്ക്കാം, കുറച്ച ഭാരം നിലനിർത്താം

ഭാരം കുറയ്ക്കൽ എന്നത് എളുപ്പമല്ല. എന്നാൽ ഭാരം കുറയ്ക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് കുറച്ച ഭാരം നിലനിർത്തുക എന്നത്. ഭാരം കുറച്ച ശേഷം അല്പകാലത്തിന് ശേഷം വീണ്ടും ആ ഭാരം തിരിച്ചെത്തുന്ന അവസ്ഥയെയാണ് വെയ്റ്റ് സൈക്ലിങ് എന്നു പറയുന്നത്. ഡയറ്റിലുണ്ടാകുന്ന മാറ്റങ്ങളും വിട്ടുവീഴ്ചകളുമാണ് ഇതിന് കാരണം.

ഇക്കാര്യങ്ങൾ ചെയ്യാം:

1) ആഴ്ചയിലൊരിക്കൽ ഭാരം പരിശോധിക്കാം:  ഇതൊരു ശീലമാക്കണം. ഭാരം കുറയ്ക്കാനുള്ള ലക്ഷ്യത്തിലെത്തിക്കഴിഞ്ഞാൽ പിന്നീട് ഭാരം പരിശോധിക്കുന്നത് നിർത്തരുത്. ആഴ്ചയിലൊരു ദിവസം തൂക്കം നോക്കൽ ശീലമാക്കി നോക്കൂ. ഒരിക്കൽ കുറച്ച ഭാരം വീണ്ടും കൂടുന്നുണ്ടോയെന്ന് അറിയാൻ ഇത് സഹായിക്കും.

2) പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക: കുറഞ്ഞ കലോറി മാത്രമുള്ളതും വീട്ടിൽ തയ്യാറാക്കുന്നതുമായ ഭക്ഷണമാണ് നല്ലത്. പുറത്തു നിന്നുള്ള സംസ്ക്കരിച്ച ഭക്ഷണങ്ങൾ ഒഴിവാക്കുക. അവയിൽ അഡിറ്റീവുകളും മറ്റും ചേർത്തിരിക്കും. വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണമാണെങ്കിൽ അത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. സ്വന്തം മെനു പ്രകാരം ഭക്ഷണം തയ്യാറാക്കി കഴിക്കുന്നത് അമിതഭാരം വരാതെ നോക്കാൻ സഹായിക്കും.

protein food

3) കൂടുതൽ പ്രോട്ടീൻ കഴിക്കുക: കൃത്യമായ ഒരു ആഹാരശീലം പാലിക്കുക. പ്രോട്ടീനും ബീൻസും ആഹാരത്തിൽ കൂടുതൽ ഉൾപ്പെടുത്തുക. പ്രോട്ടീൻ ദഹിക്കാൻ കൂടുതൽ സമയമെടുക്കും. ഒപ്പം ഊർജം നൽകുകയും ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് കൃത്യമായി നിലനിർത്തുകയും ചെയ്യും. ഇത് അമിതഭാരം അകറ്റാൻ സഹായിക്കും.

4) കാർബോഹൈഡ്രേറ്റ് ആവശ്യത്തിന് മാത്രം: എല്ലാത്തരം കാർബോഹൈഡ്രേറ്റും മോശമല്ല. ശുദ്ധീകരിച്ച തരത്തിലുള്ള കാർബോഹൈഡ്രേറ്റ് ഒഴിവാക്കണം. നല്ല ഗുണനിലവാരമുള്ളതും പോഷകാഹാരങ്ങൾ ധാരാളമുള്ളതുമായ കാർബോഹൈഡ്രേറ്റ് ആഹാരത്തിൽ ഉൾപ്പെടുത്തുന്നതാണ് നല്ലത്.

Fitness training with kettlebell in sport gym with sunlight effect.

5) വർക്ക്ഔട്ട് തുടരുക: ഭാരം കുറഞ്ഞതിന് ശേഷം വർക്ക്ഔട്ടിൽ മാറ്റങ്ങൾ വരുത്താം. നേരത്തെ ചെയ്തതു പോലെയുള്ള കഠിനമായ തരത്തിലുള്ള വർക്ക്ഔട്ടുകൾ ഒഴിവാക്കാം. പകരം തീവ്രതയിൽ കുറവുള്ളതും പുതിയ തരത്തിലുള്ളതുമായ വർക്ക്ഔട്ടുകൾ ശീലിക്കാം. പക്ഷേ, ഏതു വർക്ക്ഔട്ടാണെങ്കിലും കൃത്യമായി ചെയ്യണം. മുടങ്ങരുത്.

-Woman_drinking_a_glass_of_water

6) വെള്ളം കുടി കുറയ്ക്കരുത്: ശരീരഭാരം നിയന്ത്രിക്കുന്നതിൽ കുടിക്കുന്ന വെള്ളത്തിന്റെ അളവിന് വലിയ പങ്കുണ്ട്. ശരീരത്തിന്റെ പ്രവർത്തനങ്ങൾ കൃത്യമായ നടക്കാൻ വെള്ളം ആവശ്യത്തിന് ഉണ്ടായിരിക്കണം. ദിവസവും 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ശരീരത്തിൽ ജലാംശം എപ്പോഴും നിലനിൽക്കുന്നത് ഭാരം കൂടാതിരിക്കാൻ സഹായിക്കും.