Wednesday, May 12, 2021
Home Special Health Scan 2021 പകുതിയോടെ മാത്രമേ കോവിഡ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാവൂ എന്ന് ലോകാരോഗ്യ സംഘടന

2021 പകുതിയോടെ മാത്രമേ കോവിഡ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാവൂ എന്ന് ലോകാരോഗ്യ സംഘടന

ന്യൂയോര്‍ക്ക്: 2021 പകുതിയാവാതെ കോവിഡ് വാക്‌സിന്‍ വ്യാപകമായി ലഭ്യമാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനാ വക്താവ് മാര്‍ഗരറ്റ് ഹാരിസ്. വാക്‌സിന്‍ കൃത്യമായി ഫലപ്രദമാണെന്ന് തെളിയിക്കുന്ന അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ട്രയല്‍ നിലവില്‍ ഒരു കമ്പനിക്കും പൂര്‍ത്തിയാക്കാനായിട്ടില്ല.

വാക്‌സിന്‍ എത്ര സുരക്ഷിതവും കാര്യക്ഷമമവുമാണെന്ന് തെളിയിക്കുന്ന മൂന്നാം ഘട്ട ട്രയലിലാണ് ഇപ്പോള്‍ കമ്പനികള്‍. ഇത് പൂര്‍ത്തിയാവാന്‍ സമയം എടുക്കുമെന്നും അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ വ്യാപകമായി വാക്‌സിന്‍ ലഭ്യമാവാന്‍ സാധ്യതയുള്ളുവെന്നും അവര്‍ വ്യക്തമാക്കി. ഹ്യൂമന്‍ ടെസ്റ്റിങ് രണ്ടു മാസം മാത്രം പൂര്‍ത്തിയാക്കിയ റഷ്യ കോവിഡ് വാക്‌സിന് ഈയിടെ അനുമതി നല്‍കിയിരുന്നു.

കാര്യക്ഷമമായ ഒരു വാക്‌സിന്‍ ലഭ്യമായാല്‍ മുന്‍ഗണനാ പ്രകാരം അത് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനല്‍ ടെഡ്രോസ് അദാനം ഗബ്രിയേസസ് വെള്ളിയാഴ്ച്ച പറഞ്ഞിരുന്നു. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, പ്രായമായവര്‍ ഉള്‍പ്പെടെ രോഗം അപകട ഭീഷണി ഉയര്‍ത്തുന്നവര്‍ തുടങ്ങിയവര്‍ക്കാവും മുന്‍ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

WHO: No widespread COVID-19 vaccination until mid-2021

Most Popular