ഐപാഡ് പ്രൊ ശ്രേണിയിലെ വരും തലമുറ മോഡലുകള്‍ 5G mm വേവ് പിന്തുണയോടെ വിപണിയിലേക്കൊരുങ്ങുന്നു. ആപ്പിള്‍ തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത നൂതന സാങ്കേതികത യാണ് mm വേവ് AIP മോഡ്യൂളുകള്‍. നിലവില്‍ യുഎസ് വിപണിയില്‍ ഈയൊരു സാങ്കേതികതയിലധിഷ്ഠിതമായ ഐഫോണ്‍ 12 മോഡലുകള്‍ ലഭ്യമാണ്. സബ് 6Ghz 5G -യേക്കാള്‍ കുറഞ്ഞ ദൂരപരിധിയില്‍ മികച്ച വേഗത കാഴ്ച്ചവെയ്ക്കാന്‍ പുതിയ സംവിധാനം സഹായിക്കുമെന്നാണ് വാഗ്ദാനം.
ആപ്പിളിന്റേതായ ഇന്‍-ഹൗസ് mm വേവ് AiP അഥവാ ആന്റിന ഇന്‍ പാക്കേജ് സംവിധാനത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് ഈയടുത്താണ്. ഐഫോണ്‍ ഹാന്‍ഡ്സെറ്റുകള്‍ക്ക് പുറമേ മറ്റ് ആപ്പിള്‍ ഉല്പന്നങ്ങളിലും mm വേവ് AiP സംയോജിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ ഉല്പന്നങ്ങളെല്ലാം തന്നെ അടുത്ത വര്‍ഷം വ്യാപകമായി അവതരിപ്പിക്കാനാണ് ആപ്പിളിന്റെ പദ്ധതി.
AiP മോഡ്യൂള്‍ സംവിധാനം വികസിപ്പിക്കുന്നതില്‍ വിജയം കണ്ടതിനാല്‍ RF- front end മോഡ്യൂളുകളായിരിക്കും ആപ്പിളിന്റെ അടുത്ത ലക്ഷ്യമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപഭാവിയില്‍ തന്നെ മോഡങ്ങളും ആപ്പിളില്‍ നിന്ന് രംഗത്തെത്തിയേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹൈ എന്‍ഡ് ഐപാഡ്പ്രൊ മോഡലുകളിലെല്ലാം മിനി എല്‍ ഇ ഡി ഡിസ്പ്ലേയാകും ഉണ്ടാകുക. അധികം നിര്മ്മാണചെലവില്ലാത്തതിനാല് ഐപാഡ് ശ്രേണിയിലായിരിക്കും പുതിയ ഡിസ്പ്ലേ ടെക്നോളജി അവതരിപ്പിക്കുക എന്നാണ് പ്രതീക്ഷ.