അല്ലേലും ഞങ്ങള്‍ ആണുങ്ങള്‍ക്ക് ദിനമൊന്നുമില്ലെല്ലോന്നുള്ള പതം പറച്ചില് ഇനി അങ്ങോട്ടെങ്കിലും ഒന്ന് ഒഴിവാക്കിക്കോളൂ..എന്നിട്ട് ഇന്നങ്ങോട്ട് ആഘോഷിക്കിന്‍.. കാര്യം മനസ്സിലായിലെങ്കില്‍ ഇനി പറയണത് ശ്രദ്ധിച്ച് കേട്ടാമതി.. ഇന്ന് നവംബര്‍ 19..അതേ, പുരുഷന്മാരുടെ ദിനം. പുരുഷന്മാരുടെ മാത്രം ദിനം.1999 ല്‍ ആണ് നവംബര്‍ 19 നെ ലോക പുരുഷ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ ആയിരുന്നു ഇതിന്റെ ഉദ്ഘാടനം. ഇന്നിപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ അറുപതോളം രാഷ്ട്രങ്ങളില്‍ പുരുഷ ദിനം ആചരിക്കുന്നുണ്ട്. ഈ ലോകം മുഴുവന്‍ കൈക്കുമ്പിളിലെന്ന് വിശ്വസിച്ചിരുന്ന പാവം ആണുങ്ങള്‍ക്ക് മാത്രമായി ഒരു ദിനം ആചരിക്കാന്‍ തുടങ്ങിയിട്ട് വെറും 14 വര്‍ങ്ങള്‍ മാത്രമേ ആയിട്ടുള്ളു.
വെറുതേ ഒരു ദിനം അങ്ങ് രസത്തിന് വേണ്ടി ആചരിക്കുകയല്ല. എന്താണ് ഈ പുരുഷദിനം എന്ന് അറിയേണ്ടേ? ആണ്‍കുട്ടികളുടെയും പുരുഷന്മാരുടെയും ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ടാണ് ഈ ദിനം പുരുഷദിനമായി രൂപപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. പുരുഷന്മാരില് മികച്ച വ്യക്തിത്വങ്ങളെ ആദരിക്കുവാനും അവരെ റോള്‍ മോഡലുകളാക്കാനും ലിംഗ സമത്വം ഘോഷിക്കാനുമൊക്കെയാണ് ഈ ദിനം. ലോകമെമ്പാടുമുള്ളവര്‍ ജീവതത്തില്‍ സ്വാധീനിച്ച പുരുഷന്മാരെ തിരിച്ചറിഞ്ഞ് ആദരിക്കാനും ഈ ദിനം കൊണ്ടാടുമെന്നാണ്. ആണ് പെണ് സൗഹൃദങ്ങള്‍ മെച്ചപ്പെടുത്തുക, ലിംഗ സമത്വത്തെത്തെ പ്രൊമോട്ട് ചെയ്യുക, മാതൃകാപുരുഷോത്തമന്മാരെ ഉയര്‍ത്തിക്കാട്ടുക, പുരുഷന്മാരുടേയും ആണ്‍കുട്ടികളുടേയും വിജയങ്ങളും നേട്ടങ്ങളും ആഘോഷിക്കുക… തുടങ്ങി പുരുഷദിനാചാരണത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്.
2007 മുതലാണ് ഇന്ത്യയില്‍ പുരുഷ ദിനാചരണം തുടങ്ങുന്നത്. പുരുഷാവകാശ സംഘടനായ സേവ് ഇന്ത്യന്‍ ഫാമിലിയാണ് ആഘോഷം ഇന്ത്യയിലേക്ക് എത്തിച്ചത്. 2009 ല്‍ ഇതിന് ഇന്ത്യയില്ഔദ്യോഗിക സ്പോര്സറേയും ലഭിച്ചു. റെഡിമെയ്ഡ് വസ്ത്ര നിര്‍മ്മാതാക്കളായ അലന് സോള്ളിയായിരുന്നു ആദ്യത്തെ സ്പോണ്‍സര്‍മാര്‍.
ഓരോ വര്‍ഷവും ഓരോ തീം ഉണ്ടായിരിക്കും ഈ പുരുഷ ദിനാചരണത്തിന്. ആദ്യത്തെ തീം ലോക സമാധാനം ആയിരുന്നു. പുരുഷന്മാരുടേയും ആണ്‍കുട്ടികളുടേയും ആരോഗ്യമാണ് (better health for men and bsoy) ഇത്തവണ മുന്നോട്ടുവെക്കുന്ന ആശയം. ഇനിയിപ്പോ കാര്യങ്ങളൊക്കെ മനസ്സിലായസ്ഥിതിക്ക് ആഘോഷിച്ചോളൂ.. പിന്നെ ആരോഗ്യത്തിന്റെ കാര്യം മറക്കണ്ട..