Tuesday, May 18, 2021
Home Special GM Talkies മക്കള്‍ ആട്ചി@25; സ്റ്റൈൽ മന്നന്നെ വരെ പിന്നിലാക്കിയ മമ്മുട്ടി ചിത്രം

മക്കള്‍ ആട്ചി@25; സ്റ്റൈൽ മന്നന്നെ വരെ പിന്നിലാക്കിയ മമ്മുട്ടി ചിത്രം

സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ മുത്തു എന്ന ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ ഒരു തമിഴ് ചിത്രം റിലീസ് ചെയ്തു. ആ ചിത്രം രജനികാന്ത് ചിത്രത്തിനേക്കാള്‍ മികച്ച വിജയം നേടി തമിഴ് സിനിമാലോകത്തെ ഞെട്ടിച്ചു. 1995- ല്‍ ആര്‍.കെ ശെല്‍വമണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘മക്കള്‍ ആട്ചി’ എന്ന ചിത്രമാണ് ആ അപൂര്‍വ്വ വിജയം കരസ്ഥമാക്കിയത്. ഇപ്പോഴിതാ മക്കള്‍ ആട്ചി റിലീസ് ചെയ്തിട്ടു കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്. സേതുപതി എന്ന രാഷ്ട്രീയക്കാരനായി മമ്മൂട്ടി വേഷമിട്ട ചിത്രം ‘എന്റെ നാട്’ എന്ന ടൈറ്റിലില്‍ മലയാളത്തിലും എത്തിയിരുന്നു. ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതില്‍ മമ്മൂട്ടി എന്ന അഭിനേതാവിന്റെ കയ്യടക്കം അദ്ദേഹത്തെ അന്യഭാഷകളില്‍ ഏറ്റവും പ്രിയപ്പെട്ട മലയാള നടനായി മാറ്റി എന്നതാണ് വസ്തുത.

മലയാളത്തില്‍ 1994 ഇല്‍ റിലീസ് ചെയ്തു ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ചിത്രമായ തേന്മാവിന്‍ കൊമ്പത്തിന്റെ തമിഴ് റീമേക് ആയിരുന്നു രജനികാന്തിന്റെ മുത്തു എങ്കിലും മമ്മൂട്ടിയുടെ മക്കള്‍ ആട്ചിക്ക് മുന്നില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു ആ സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന്. എന്നാല്‍ രജനികാന്തിനൊപ്പം മമ്മൂട്ടി അഭിനയിച്ച മണി രത്നം ചിത്രമായ ദളപതി, മമ്മൂട്ടിയുടെ ജനപ്രീതി തമിഴ്നാട്ടില്‍ വര്‍ദ്ധിക്കുന്നതിന് കാരണമായി മാറുകയും ചെയ്തിരുന്നു. തൊണ്ണൂറുകളില്‍ തമിഴ് സിനിമയില്‍ മികച്ച മാര്‍ക്കറ്റ് വാല്യുവുളള ചില മലയാള അഭിനേതാക്കളില്‍ ഒരാളായിരുന്നു മമ്മൂട്ടി. അദ്ദേഹം ചെയ്ത മൗനം സമ്മതം, അഴകന്‍, ദളപതി, മക്കള്‍ ആട്ചി എന്നിവ തമിഴ് പ്രേക്ഷകരുടെ പ്രീയപ്പെട്ട ചിത്രങ്ങളായി ഇന്നും തുടരുന്നു.

Most Popular