Wednesday, May 12, 2021
Home Special GM Talkies പൊടി പാറും വേഗം, മിന്നൽ മുരളി, ടീസർ

പൊടി പാറും വേഗം, മിന്നൽ മുരളി, ടീസർ

കൊച്ചി: ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മിന്നൽമുരളിയുടെ ടീസർ പുറത്തുവിട്ടു. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുക.

മലയാളം തമിഴ് ഭാഷകളിൽ മിന്നൽമുരളിയെന്നും, ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയുമാണ് ടൈറ്റിലുകൾ.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്കു ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽമുരളി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ ശ്രീമതി സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ.

ആലുവ ക്ഷേത്രപരിസരത്ത് ക്രിസ്തീയ ദേവാലയത്തിന്റെ മാതൃകയിൽ പണിത ചിത്രത്തിന്റെ സെറ്റുകളിലൊന്ന് പൊളിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കോവിഡ് ലോക്കഡൗണിനെ തുടർന്ന് ഷൂട്ടിംഗ് അനിശ്ചിതത്വത്തിലാവുകയും ചെയ്തിരുന്നു.

ടോവിനോയുടെ ഇൻസ്റ്റഗ്രാം പേജിലും ടീസർ പങ്കുവെച്ചിട്ടുണ്ട്.

 

View this post on Instagram

 

#minnalmurali Teaser is Out !!

A post shared by Tovino Thomas (@tovinothomas) on

Most Popular