Saturday, May 15, 2021
Home Special മിറര്‍ലസ് ക്യാമറയെ വെബ്ക്യാമാക്കി ഉപയോഗിക്കാന്‍ സഹായിക്കുന്ന വെബ്ക്യാം യൂട്ടിലിറ്റി സോഫ്റ്റ് വെയര്‍ അവതരിപ്പിച്ചു

മിറര്‍ലസ് ക്യാമറയെ വെബ്ക്യാമാക്കി ഉപയോഗിക്കാന്‍ സഹായിക്കുന്ന വെബ്ക്യാം യൂട്ടിലിറ്റി സോഫ്റ്റ് വെയര്‍ അവതരിപ്പിച്ചു

നിക്കോണ്‍ DSLR അല്ലെങ്കില്‍ മിറര്‍ലസ് ക്യാമറയെ വെബ്ക്യാമാക്കി ഉപയോഗിക്കാന്‍ സഹായിക്കുന്ന വെബ്ക്യാം യൂട്ടിലിറ്റി സോഫ്റ്റ്വെയര്‍ അവതരിപ്പിച്ചു. നിക്കോണ്‍ ക്യാമറയെ കമ്പ്യൂട്ടറുമായി യുഎസ്ബി വഴി കണക്ട് ചെയ്ത് വെബ്ക്യാമായി പ്രവര്‍ത്തിക്കാന്‍ ഈ സോഫ്റ്റ്വെയര്‍ അനുവദിക്കും. വിന്‍ഡോസ്, മാക് ഓപറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് അനുഗുണമാണിത്. ലൈവ് സ്ട്രീമിംഗ് , വീഡിയോ കോളുകള്‍ എന്നിവ സുഗമമാക്കാന്‍ ഇതു സഹായിക്കും.

DSLR cam

http://startechstore.com

 

മാസങ്ങള്‍ക്ക് മുമ്പ് ഈ യൂട്ടിലിറ്റി സോഫ്റ്റ്വെയറിന്റെ ബീറ്റാ വെര്‍ഷന്‍ നിക്കോണ്‍ അവതരിപ്പിച്ചിരുന്നു. അതിന്റെ തന്നെ ഫുള്‍ വെര്‍ഷനാണിത്. ഒരു ഹൈ – എന്‍ഡ് വെബ്ക്യാമിന്റെ പ്രവര്‍ത്തനമാണിത് ഉറപ്പു നല്‍കുന്നത്. ഇത് ഉപയോഗിക്കുന്നതിനായി ആദ്യം നിക്കോണ്‍ വെബ്ക്യാം യൂട്ടിലിറ്റി , മാക് അല്ലെങ്കില്‍ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറില്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇതിനനുഗുണമായ നിക്കോണ്‍ ക്യാമറ , യുഎസ്ബി കേബിള്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യണം. നിങ്ങള്‍ എക്‌സ്റ്റേണല്‍ മൈക്ക് ഉപയോഗിക്കുന്നുവെങ്കില്‍ , അത് കമ്പ്യൂട്ടറിന്റെ മൈക് പോര്‍ട്ടില്‍ കണക്ട് ചെയ്യണം. ഇതിനു ശേഷം ഏതെങ്കിലും വീഡിയൊ കോളിംഗ് അല്ലെങ്കില്‍ കോണ്‍ഫറന്‍സിംഗ് സോഫ്റ്റ്വെയര്‍ ഓപണ്‍ ചെയ്ത് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

നിക്കോണ്‍ Z7II, Z 7, Z6II, Z6, Z5, Z50, D6, D5, D850, D810, D780, D750, D500, D7500, D7200, D5600, D5500, D5300, D3500 എന്നീ ക്യാമറ മോഡലുകള്‍ നിക്കോണ്‍ വെബ്ക്യാം യൂട്ടിലിറ്റി സോഫ്റ്റ്വെയറിനെ പിന്തുണയ്ക്കുന്നവയാണ്. കൂടുതല്‍ മെച്ചപ്പെട്ട വീഡിയോ കോളിംഗും മറ്റും സാധ്യമാക്കുന്നതിന് ട്രൈ പോഡ്, ക്ലാമ്പ് മൗണ്ട് എന്നിവയും ദൃശ്യമേന്മ ഉറപ്പുവരുത്തുന്നതിന് എല്‍ഇഡി ലൈറ്റ് പാനലുകളും ഉപയോഗപ്പെടുത്താം എന്നും നിക്കോണ്‍ നിര്‍ദ്ദേശിക്കുന്നു.

Most Popular