Tuesday, May 11, 2021
Home Special ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ഗുജറാത്തിലെ ആറുവയസ്സുകാരന്‍

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ഗുജറാത്തിലെ ആറുവയസ്സുകാരന്‍

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കമ്പ്യൂട്ടര്‍ പ്രോഗ്രാമറായി ആറുവയസ്സുകാരന്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ആറു വയസ്സുകാരനായ അര്‍ഹാം ഓം തല്‍സാനിയയാണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. എന്ന രണ്ടാം ക്ലാസുകാരനാണ് താരം. പിതാവില്‍നിന്ന് പൈത്തണ്‍ പ്രോഗ്രാമിങ് ലാംഗ്വേജ് മനസ്സിലാക്കിയ ഈ മിടുക്കന്‍ മൈക്രോസോഫ്റ്റ് സര്‍ട്ടിഫിക്കേഷന്‍ പരീക്ഷ പാസാവുകയായിരുന്നു.

രണ്ടാം വയസില്‍ ടാബ് ലെറ്റ് ഉപയോഗിക്കാന്‍ പഠിച്ച ഈ മിടുക്കന്‍ മൂന്നാം വയസ്സില്‍ ഐ. ഒ.എസ്, വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളുള്ള ഉപകരണങ്ങള്‍ വാങ്ങി. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ അച്ഛനില്‍ നിന്ന് കോഡിങ് പഠിപ്പിച്ച അര്‍ഹാം സ്വന്തമായി ചെറിയ ഗെയിമുകള്‍ കോഡ് ചെയ്താണ് തുടങ്ങിയതെന്ന് പിതാവ് ഓം തല്‍സാനിയ പറയുന്നു. ഭാവിയില്‍ ബിസിനസ് സംരംഭകന്‍ ആകാനാണ് ഈ രണ്ടാം ക്ലാസുകാരന്റെ ആഗ്രഹം.

Most Popular