Monday, October 25, 2021
HomeSpecialആ ഐഫോണുകള്‍ ഇനി കാഴ്ചയ്ക്ക് വെക്കാം, അല്ലെങ്കില്‍ ഉപേക്ഷിക്കാം

ആ ഐഫോണുകള്‍ ഇനി കാഴ്ചയ്ക്ക് വെക്കാം, അല്ലെങ്കില്‍ ഉപേക്ഷിക്കാം

സാങ്കേതിക ലോകം അതിവേഗമാണ് വളരുന്നത്. സ്മാര്‍ട് ഫോണുകള്‍ വന്നതോടെ ലോകം ഒന്നടങ്കം എല്ലാവര്‍ക്കും എപ്പോഴും ഇന്റര്‍നെറ്റും ഡിജിറ്റല്‍ സേവനങ്ങളും ലഭിക്കാന്‍ തുടങ്ങി. ഓരോ വര്‍ഷവും നിരവധി ഫോണുകളാണ് അവതരിപ്പിക്കപ്പെടുന്നത്. മിക്ക ബ്രാന്‍ഡുകളും വര്‍ഷവും പുതിയ മോഡലുകളാണ് പുറത്തിറക്കുന്നത്. ഇതോടെ പഴയ മോഡലുകളെ മറക്കുന്നു. പഴയ ഫോണുകള്‍ക്ക് സോഫ്റ്റ്വെയര്‍ അപ്‌ഡേഷനോ പാര്‍ട്‌സുകളോ പോലും ഇറക്കുന്നില്ല. അതെ, ആപ്പിളിന്റെ ഐഫോണുകളുടെ കാര്യത്തില്‍ സംഭവിക്കുന്നതും ഇതൊക്കെ തന്നെയാണ്. ആപ്പിളിന്റെ ജനപ്രിയ ഹാന്‍ഡ്‌സെറ്റായിരുന്ന ഐഫോണ്‍ സി ഇനി വീട്ടില്‍ കാഴ്ചയ്ക്ക് വെക്കാം, അല്ലെങ്കില്‍ വലിച്ചെറിയാമെന്ന് ചുരുക്കും.

ഐഫോണ്‍ 5 സി മോഡല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ മാറ്റി പുതിയത് വാങ്ങാന്‍ സമയമായെന്നാണ് ആപ്പിള്‍ വക്താവ് തന്നെ പറയുന്നത്. കാരണം ആപ്പിളിന്റെ വിന്റേജ് ഉപകരണങ്ങളുടെ പട്ടികയില്‍ ഐഫോണ്‍ 5 സി ചേര്‍ത്തു കഴിഞ്ഞു. കാലഹരണപ്പെട്ട ഐഫോണ്‍ 5 സി ഉപയോഗിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല, പക്ഷേ അത് കേടുവരികയോ, ചില ഹാര്‍ഡ്വെയര്‍ പ്രശ്നങ്ങളുണ്ടെങ്കിലോ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് ബുദ്ധിമുട്ടായിരിക്കും. കൂടാതെ, ഉപകരണത്തിന് ഐഒഎസ് അപ്ഡേറ്റുകളൊന്നും ലഭിക്കില്ല.

ഐഫോണ്‍, ഐപാഡ്, ഐപോഡ്, മാക് ഉല്‍പ്പന്നങ്ങളുടെ ഉടമകള്‍ക്ക് ആപ്പിള്‍, ആപ്പിള്‍ സേവന ദാതാക്കളില്‍ നിന്ന് സേവനവും പാര്‍ട്‌സുകളും ലഭിക്കുന്നത് 5 വര്‍ഷത്തേക്കാണ്. സാങ്കേതികമായി കാലഹരണപ്പെട്ട ചില ഉല്‍പ്പന്നങ്ങള്‍ക്കുള്ള സര്‍വീസ് നിര്‍ത്തിവച്ചിരിക്കുന്നു എന്നാണ് കമ്പനിയുടെ വെബ്സൈറ്റില്‍ തന്നെ പറയുന്നത്.

പ്ലാസ്റ്റിക് ബോഡിയുള്ള ഐഫോണ്‍ 5 സി 2013 ലാണ് അവതരിപ്പിച്ചത്. ആപ്പിളിന്റെ കണക്കുകള്‍ പ്രകാരം വിന്റേജ് ഉല്‍പ്പന്നങ്ങള്‍ 5 വര്‍ഷത്തില്‍ കൂടുതല്‍ വില്‍ക്കാന്‍ പാടില്ല. ഏഴാം തലമുറ ഐപോഡ് നാനോയെ കാലഹരണപ്പെട്ട ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ അടുത്തിടെയാണ് ആപ്പിള്‍ ചേര്‍ത്തത്. ഐപോഡ് നാനോയ്ക്കൊപ്പം അഞ്ചാം തലമുറ ഐപോഡ് ടച്ചും പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്.

Most Popular