വാട്സാപ്പ് ആരോഗ്യത്തിന് നല്ലതാണത്രെ!

സോഷ്യല്‍ മീഡിയ സൃഷ്ടിക്കുന്ന ആരോഗ്യ, സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് മാത്രം കേട്ടിട്ടുള്ളവര്‍ ഈ പഠനത്തിലൂടെ ഒന്നു കണ്ണോടിക്കുന്നത് കൗതുകകരമാവും. ടെക്സ്റ്റ് മെസേജിങ് ആപ്പുകള്‍ ഉപയോഗിക്കുന്നതും അതില്‍ ഗ്രൂപ്പ് ചാറ്റ് നടത്തുന്നതും യുസേഴ്സിന്റെ മാനസിക ആരോഗ്യത്തിന് പോസിറ്റീവ് വൈബ് ഉണ്ടാക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. ഇന്റര്‍നാഷനല്‍ ജേര്‍ണല്‍ ഓഫ് ഹ്യൂമന്‍ കമ്പ്യൂട്ടര്‍ സ്റ്റഡീസാണ് ഈ പഠനം പുറത്ത് വിട്ടത്.

സൈക്കോസോഷ്യല്‍ ഔട്ട്കം അസ്സോസിയേറ്റഡ് വിത്ത് എന്‍ഗേജ്മെന്റ് വിത്ത് ഓണ്‍ലൈന്‍ സിസ്റ്റം എന്ന വിഷയത്തിലാണ് പഠനം നടത്തിയത്. യൂസേഴ്സ് എത്ര സമയം വാട്സാപ്പില്‍ ചിലവഴിക്കുന്നുവോ അത്ര സമയം ഒറ്റപ്പെടലില്‍ നിന്ന് മോചിതരാവും. സുഹൃത്തുക്കളും കുടുംബവുമായി കൂടുതല്‍ അടുക്കുന്നു. ഇതൊക്കെ മാനസികമായി ഒരു പോസിറ്റിവിറ്റി കൂട്ടുന്നുവെന്നാണ് പഠനം പറയുന്നത്.

നേരത്തെ പറഞ്ഞപോലെ ഈ വിഷയത്തെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ അമിത സമയം ചിലവഴിക്കുന്നത് നല്ലതാണോ അപകടമാണോ എന്നതില്‍ ഇപ്പോഴും ഒരുപാട് പഠനങ്ങള്‍ വരുന്നുമുണ്ട്. എന്നാല്‍, ഇങ്ങനെ സമയം ചിലവഴിക്കുന്നത് കൊണ്ട് നമ്മള്‍ കരുതപ്പെട്ടപ്പോലെ അപകടമല്ല. എഡ്ജ് ഹില്‍ യൂണിവേസിറ്റിയിലെ പ്രൊഫസ്സര്‍ പറയുന്നത് സോഷ്യല്‍ മീഡിയ ഉപയോഗത്തിലൂടെ മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങള്‍ വലിയ തോതില്‍ കൂട്ടുന്നുണ്ടെന്നാണ്. അടുപ്പവും കൂടുന്നു എന്ന് അദ്ദേഹം ചൂണ്ടികാണിച്ചു.

തിരഞ്ഞെടുത്ത 200 ഉപയോക്താക്കളിലാണ് പഠനം നടത്തിയത്. 158 സ്ത്രീകളും 42 പുരുഷന്മാരും ഇതില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ എല്ലാവരുടെയും ശരാശരി പ്രായം 24ന് അടുത്താണ്. അത്പോലെ ദിവസവും ഒരു മണിക്കൂറാണ് ശരാശരി സോഷ്യല്‍ മീഡിയ ഉപയോഗം.