Saturday, June 12, 2021
Home Special Tech Zone ഭൂമിയുടെ അരികിലൂടെ ഒരു ഛിന്ന ഗ്രഹം കൂടി കടന്ന് പോകുന്നു

ഭൂമിയുടെ അരികിലൂടെ ഒരു ഛിന്ന ഗ്രഹം കൂടി കടന്ന് പോകുന്നു

ഒരു ഛിന്ന ഗ്രഹം കൂടി ഭൂമിയുടെ അടുത്തുകൂടി കടന്നുപോകുമെന്ന് നാസ.
പുതിയ ഛിന്നഗ്രഹത്തിന് എഎഫ്8 എന്നാണ് ശാസ്ത്രജ്ഞര്‍ പേരിട്ടിട്ടുള്ളത്. ഭൂമിയില്‍നിന്ന് 3.4 ദശലക്ഷം കിലോമീറ്റര്‍ അകലെ ഇത് കടന്നുപോകും. 2021 മെയ് നാലിനാണ് ഇത് ഭൂമിയോട് ഏറ്റവും അടുത്തുകൂടി കടന്നുപോവുക. സെക്കന്റില്‍ ഒമ്ബത് കിലോമീറ്റര്‍ വേഗത്തിലാണ് അതിന്റെ സഞ്ചാരം. 260 മുതല്‍ 500 മീറ്റര്‍ വരെ വലുപ്പം ഇതിനുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നത്.

ഭൂമിയില്‍ വലിയ പ്രശ്നങ്ങളൊന്നും അതുണ്ടാക്കില്ലെന്ന് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നു. എങ്കിലും ഒരു ഫുട്ബോള്‍ മൈതാനത്തിന്റെ വലുപ്പമുള്ള ഇത് മറ്റെന്തെങ്കിലും അപകടം സൃഷ്ടിച്ചേക്കുമോ എന്ന ആശങ്കയും ഇല്ലാതില്ല. ഗതിമാറ്റം, സഞ്ചാര വേഗം, ചിതറി തെറിക്കാനുള്ള സാധ്യതകള്‍ എന്നിങ്ങനെ പ്രവചനാതീതമായ എന്തും സംഭവിച്ചേക്കാം. ‘അപകട സാധ്യതയുള്ള ഛിന്നഗ്രഹം’ എന്ന ഗണത്തിലാണ് നാസി ഇതിനെ പരിഗണിക്കുന്നത്.

ഈ ഛിന്നഗ്രഹത്തിന്റെ വലിപ്പം 260 മുതല്‍ 580 മീറ്റര്‍ വരെയാണെന്ന് നാസ കണക്കാക്കുന്നു. മാര്‍ച്ച് മാസത്തിലാണ് ശാസ്ത്രജ്ഞര്‍ ഈ ഛിന്നഗ്രഹം ആദ്യമായി കണ്ടെത്തിയത്. 2020 ഡിസംബര്‍ 25 മുതല്‍ നാസയുടെ നിരീക്ഷണത്തിലുള്ളതാണ് ഈ ഛിന്നഗ്രഹം. 2021 മാര്‍ച്ച് 24നാണ് അവസാനമായി ഇതിനെ നിരീക്ഷിച്ചത്.

അടുത്തിടെ ഗോഡ് ഓഫ് ഡിസ്ട്രക്ഷന്‍ അപ്പോഫിസ് എന്ന ഒരു ഛിന്നഗ്രഹം ഭൂമിയോട് ചേര്‍ന്ന് കടന്നുപോയിരുന്നു. അത് സാമാന്യം വലുപ്പും കൂടിയതായിരുന്നു.

 

Most Popular