Thursday, May 13, 2021
Home Business ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്ട് ഫോണായ ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ കുവൈത്ത് വിപണിയിൽ

ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്ട് ഫോണായ ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ കുവൈത്ത് വിപണിയിൽ

കുവൈത്ത് സിറ്റി: ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്ട് ഫോണായ ഐഫോണ്‍ 12 പ്രോ മാക്‌സിന്റെ കുവൈത്ത് വിപണിയിലെത്തി. ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോമാക്‌സ് എന്നീ മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. ഗ്രാഫൈറ്റ്, സില്‍വര്‍, ഗോള്‍ഡ്, പസഫിക് ബ്ലൂ നിറങ്ങളില്‍ ഐഫോണ്‍ 12 പ്രോമാക്‌സ് ലഭ്യമാണ്. ട്രൈകാര്‍ട്ട് സ്‌റ്റോറില്‍ ലഭ്യമാണ്. ആദ്യ വില്‍പന ഗ്രാന്‍ഡ് ഹൈപ്പര്‍ റീജനല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരിക്ക് നല്‍കി ട്രൈകാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോര്‍ ഡയറക്ടര്‍ മുഹമ്മദ് നിര്‍വഹിച്ചു.

Most Popular