Saturday, June 12, 2021
Home Special Tech Zone ഇന്റര്‍നെറ്റ് നിരോധിച്ചാലും ആശയവിനിമയം നടത്താം; ഈ ആപ്പുകള്‍ നിങ്ങളെ സഹായിക്കും

ഇന്റര്‍നെറ്റ് നിരോധിച്ചാലും ആശയവിനിമയം നടത്താം; ഈ ആപ്പുകള്‍ നിങ്ങളെ സഹായിക്കും

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയാണ് സര്‍ക്കാര്‍. കശ്മീരില്‍ സ്ഥിരമായി നടപ്പാക്കുന്ന ഈ തന്ത്രം ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമാധാനപരമായി ഒത്തൂടുന്നത് പൊളിക്കാനും ഉപയോഗിക്കുകയാണ്. ഇന്റര്‍നെറ്റിന് തടസ്സമേര്‍പ്പെടുത്തിയാലും പരസ്പരം ബന്ധപ്പെടാന്‍ സഹായിക്കുന്ന അഞ്ച് ആപ്പുകള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ

1. Bridgefy


പ്രതിഷേധക്കാര്‍ക്ക് വഴികാട്ടുന്ന ജനകീയ ആപ്പാണ് ബ്രിഡ്ജിഫൈ. എല്ലാ ഇന്റര്‍നെറ്റ് സേവനങ്ങളും നിരോധിച്ചാലും പ്രവര്‍ത്തിക്കാനാവുന്നതാണ് ഈ ആപ്പ്. ഓഫ്‌ലൈന്‍ ആപ്പായ ബ്രിഡ്ജിഫൈ അടുത്തുള്ള മറ്റൊരു മൊബൈലുമായി ചേര്‍ന്ന് ഒരു ശൃംഖല തീര്‍ത്താണ് ഇത് സാധ്യമാക്കുന്നത്. തൊട്ടടുത്തുള്ള ഇതേ ആപ്പ് ഉപയോഗിക്കുന്ന മൊബൈലിലെ ബ്ലൂടൂത്ത് വഴിയാണ് ബന്ധപ്പെടുന്നത്. ഇത് ഒരു ചങ്ങല പോലെ പ്രവര്‍ത്തിച്ച് എത്ര ദൂരത്തേക്കും ബന്ധപ്പെടാനാവും.

2. FireChat

ബ്രിഡ്ജിഫൈ ആപ്പിനെ പോലെ ബ്ലൂടൂത്തിനെയും വൈഫൈ ഡയറക്ടിനെയും ആശ്രയിക്കുന്ന ഒരു അപ്ലിക്കേഷനാണ് ഫയര്‍ചാറ്റ്. ഇറാഖ്, ഇക്വഡോര്‍, സ്പെയിന്‍ എന്നിവിടങ്ങളിലെ പ്രതിഷേധക്കാര്‍ക്കും ഇന്ത്യന്‍ നഗരങ്ങളിലെ ചില പ്രതിഷേധങ്ങള്‍ക്കും ആപ്ലിക്കേഷന്‍ മുന്‍പ് സഹായകരമായിട്ടുണ്ട്. ഓപ്പണ്‍ ഗാര്‍ഡന്‍ എന്ന കമ്പനിയാണ് ഇത് സൃഷ്ടിച്ചത്. ഐഫോണിലും ആന്‍ഡ്രോയ്ഡിലും അപ്ലിക്കേഷന്‍ ലഭ്യമാണ്.

3. Signal Offline

അതായത് ഒരു നിശ്ചിത കാലയളവിനുശേഷം സ്വയം ഇല്ലാതാവുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നതിനുള്ള ഒരു ഓപ്ഷന്‍ ഈ അപ്ലിക്കേഷനില്‍ ഉള്ളതാണ് ഇതിന്റെ പ്രത്യേകത. ഈ ആപ്പും മുന്‍പ് പറഞ്ഞ ആപ്പിനെ പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

4. Manyverse

ക്ലൗഡ് അധിഷ്ഠിത സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് അപ്ലിക്കേഷനാണ് മെനിവേഴ്‌സ്. മിക്ക സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്തമായി, കമ്പനിയുടെയോ മറ്റേതെങ്കിലും ഓണ്‍ലൈന്‍ ക്‌ളൗഡ് സിസ്റ്റത്തിലേക്കോ മെനിവേര്‍സ് ബന്ധിപ്പിച്ചിട്ടില്ല, ഡാറ്റ ഉപയോക്താവിന്റെ ഫോണില്‍ തന്നെയാണ് ശേഖരിക്കപ്പെടുന്നത്.

5. Briar

പൊതു പ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ഏറ്റവും സഹായകരമായ ആപ്പ് ആണ് ബ്രിയര്‍. ഇത് ഒരു സെന്‍ട്രല്‍ സെര്‍വറിനെ ആശ്രയിക്കുന്നില്ല. സ്വകാര്യത സംരക്ഷിക്കുന്നതിനായി എന്‍ക്രിപ്റ്റുചെയ്ത കണക്ഷനുകള്‍ ഈ ആപ്പ് ഉപയോഗിക്കുന്നു. മറ്റ് ആപ്പിനെ അപേക്ഷിച്ച് സ്ഥിരതയുള്ള ആപ്പ് ആണ് ബ്രിയര്‍.

Most Popular