Sunday, July 25, 2021
Home Special Tech Zone വാട്ട്‌സാപ്പ് വഴി സൈബര്‍ അറ്റാക്ക്? ഗ്രൂപ്പുകള്‍ അഡ്മിന്‍ ഓണ്‍ലി ആക്കണോ?

വാട്ട്‌സാപ്പ് വഴി സൈബര്‍ അറ്റാക്ക്? ഗ്രൂപ്പുകള്‍ അഡ്മിന്‍ ഓണ്‍ലി ആക്കണോ?

വാട്ട്സാപ്പ് മുഖാന്തരം സൈബര്‍ അറ്റാക്ക് ഉണ്ടാകുമെന്നും ഗ്രൂപ്പുകള്‍ അഡ്മിന്‍ ഒണ്‍ലി ആക്കണമെന്ന പ്രചാരണം വാട്ട്‌സാപ്പ് ഉപയോക്കാത്തളെ പരിഭ്രാന്തരാക്കി. കേരള പോലീസ് നല്‍കുന്ന മുന്നറിയിപ്പ് എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്.

ഇതോടെ പരിഭ്രാന്തരായ ആളുകള്‍ പല ഗ്രൂപ്പുകളും അഡ്മിന്‍ ഒണ്‍ലി നിലയിലേക്ക് മാറ്റി. രാത്രി 12 മണിയോടെ ഒരു പ്രത്യേക ടീം അറ്റാക്ക് ചെയ്യുമെന്നും സന്ദേശത്തിലുണ്ട്. സന്ദേശം ശ്രദ്ധയില്‍പ്പെട്ട കേരളാ പൊലീസ് തന്നെ പ്രചരണം വ്യാജമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ഒരു സന്ദേശവും നല്‍കിയിട്ടില്ലെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്കപരത്തുന്ന വ്യാജ സന്ദേശങ്ങള്‍ ദയവായി ഷെയര്‍ ചെയ്യാതിരിക്കണമെന്നും കേരള പൊലീസ് വ്യക്തമാക്കുന്നു.

Most Popular