Sunday, May 16, 2021
Home Special Tech Zone ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക്; ടെലികോം കമ്പനികള്‍ക്ക് ആശങ്ക

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ്എക്‌സ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക്; ടെലികോം കമ്പനികള്‍ക്ക് ആശങ്ക

ലോകത്തിലെ തന്നെ പ്രമുഖരായ ഇലോണ്‍ മസ്‌കിന്റെ ഏറോസ്‌പേസ് കമ്പനി സ്‌പേസ്എക്‌സ് ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക്. സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വഴി എല്ലാ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് എന്ന പദ്ധതിയുടെ അനുമതിക്കായി സ്‌പേസ്എക്‌സ് സംഘം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു എന്നാണ് സൂചന.

ഏറോസ്‌പേസിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റിന് മികച്ച വേഗതയുണ്ടെന്നാണ് വിവരം. സ്റ്റാര്‍ലിങ്കിന്റെ ബീറ്റാ ടെസ്റ്റിങ് നടക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏറോസ്‌പേസ് നല്‍കുന്ന ഇന്റര്‍നെറ്റ് വേഗം മികച്ചതാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ആഴ്ചകള്‍ക്കു മുന്‍പാണ് അമേരിക്കയില്‍ ബീറ്റ ടെസ്റ്റിങ് ആരംഭിച്ചത്. സെക്കന്‍ഡില്‍ 100 മുതല്‍ 160 വരെ മെഗാബൈറ്റ്‌സ് വേഗത ലഭിക്കുന്നുണ്ടെന്നാണ് ബീറ്റ ടെസ്റ്റര്‍മാര്‍ പറയുന്നത്. ഡിഷ് ആന്റിനകള്‍ പോലുള്ള ചെറിയ ഉപകരണങ്ങള്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ സ്ഥാപിച്ചാണ് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ലഭ്യമാക്കുക. എന്നാല്‍ കേബിളുകളോ ടവറുകളോ ഇല്ലാതെയുള്ള ഇന്റര്‍നെറ്റ് രാജ്യത്തെ ടെലികോം മേഖലയെ തകര്‍ക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം സ്റ്റാര്‍ലിങ്കിന് ട്രായ് അനുമതി നല്‍കുകയാണെങ്കില്‍ 2021 അവസാനത്തോടെ ഇന്ത്യയിലുടനീളം സാറ്റലൈറ്റുകള്‍ വിന്യസിക്കുമെന്ന് കമ്പനി അറിയിച്ചു.

Most Popular