Monday, October 25, 2021
HomeNewsfeedയുട്യൂബര്‍മാരുടെ അണ്‍ബോക്‌സിങിന് മുമ്പേ സ്വന്തം വീഡിയോയുമായി ഐഫോണ്‍

യുട്യൂബര്‍മാരുടെ അണ്‍ബോക്‌സിങിന് മുമ്പേ സ്വന്തം വീഡിയോയുമായി ഐഫോണ്‍

നിരവധി സവിശേഷതകളുമായി പുറത്തിറങ്ങി ഐഫോണ്‍ 13 സീരീസ് ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കിക്കഴിഞ്ഞു. എന്നാല്‍, പുതിയ ഫോണ്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ ആശ്രയിക്കുന്ന ടെക് യുട്യൂബര്‍മാര്‍ക്ക് ഒരു മുഴം മുന്നേ എറിഞ്ഞിരിക്കുകയാണ് ഇക്കുറി ഐഫോണ്‍.

20 ശതമാനത്തോളം വലിപ്പം കുറഞ്ഞ നോച്ചും പ്രോ മോഷന്‍ ഡിസ്‌പ്ലേയും എ15 ബയോണിക് ചിപ്പുമടക്കം നിരവധി സവിശേഷതകളോടെയാണ് പുതിയ ഐഫോണ്‍ എത്തുന്നത്. ഇതിന്റെ അണ്‍ബോക്‌സിങിനായി ആപ്പിളിന്റെ നിയമമനുസരിച്ച് സപ്തംബര്‍ 21 വരെ യൂട്യൂബര്‍മാര്‍ കാത്തിരിക്കേണ്ടതായി വരും.

അതിനിടെയാണ് ആപ്പിള്‍ അവരുടെ ഒഫീഷ്യല്‍ ചാനലില്‍ ഐഫോണ്‍ 13 മോഡലുകളുടെ ഹാന്‍ഡ്‌സ് ഓണ്‍ വിഡിയോ അപ്‌ലോഡ് ചെയ്തത്ു. ഐഫോണ്‍ 13 സീരീസിന്റെ ഒരു ഗൈഡഡ് ടൂറാണ് ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്. അത് കമ്പനി ചിത്രീകരിച്ചിരിക്കുന്നത് കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ സ്ഥിതി ചെയ്യുന്ന ടവര്‍ തിയേറ്റര്‍ ആപ്പിള്‍ സ്റ്റോറിലാണ്.

പുതിയ ഐഫോണുകളുടെ കാമറാ ശേഷി പ്രദര്‍ശിപ്പിക്കുകയാണ് ആപ്പിള്‍. പ്രത്യേകിച്ചും, സിനിമാറ്റിക് മോഡ്, ഫോട്ടോഗ്രാഫിക് ശൈലികള്‍, മാക്രോ ഫോട്ടോഗ്രാഫി തുടങ്ങിയ പുതിയ ക്യാമറ സവിശേഷതകളിലൂടെ വീഡിയോ നിങ്ങളെ നയിക്കുന്നു. പുതിയ ഐഫോണുകളുടെ ബില്‍ഡ് ക്വാളിറ്റിയും പ്രോമോഷനോടുകൂടിയ സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഡിസ്‌പ്ലേയും വിഡിയോയില്‍ എടുത്തുകാണിക്കുന്നുണ്ട്.

ഒരു സ്‌റ്റോറി പറയുന്ന രൂപത്തില്‍ ചിത്രീകരിക്കുന്ന വീഡിയോ ഉപഭോക്താക്കളെ ഏറെ ആകര്‍ഷിക്കുമെന്നുറപ്പ്.

Most Popular