Saturday, May 15, 2021
Home Business ഖത്തറില്‍ വൊഡഫോണ്‍ പിന്തുണയോടെ ഇനി എല്ലാവര്‍ക്കും ലൂപ് ഇ-സ്‌കൂട്ടറുകള്‍ ലഭ്യമാവും

ഖത്തറില്‍ വൊഡഫോണ്‍ പിന്തുണയോടെ ഇനി എല്ലാവര്‍ക്കും ലൂപ് ഇ-സ്‌കൂട്ടറുകള്‍ ലഭ്യമാവും

ദോഹ: ഖത്തറില്‍ വൊഡഫോണ്‍ പിന്തുണ നല്‍കുന്നതോടെ ലൂപ് ഇ-സ്‌കൂട്ടറുകള്‍ ഇനി വ്യാപകമായി ലഭ്യമാവും. സ്മാര്‍ട് സ്‌കൂട്ടര്‍ ഷെയറിങ് സര്‍വീസായ ലൂപ് മൊബിലിറ്റി ആപ്ലിക്കേഷന്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി) അധിഷ്ഠിതമാക്കുന്നതിനുള്ള സാങ്കേതിക പിന്തുണയാണ് വൊഡഫോണ്‍ ഖത്തര്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലൂപ് മൊബിലിറ്റി ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഹ്രസ്വ സമയങ്ങളിലേക്കായി ഇ-സ്‌കൂട്ടര്‍ വാടകയ്ക്ക് ലഭിക്കുന്ന സ്വദേശി സംരംഭമാണിത്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ആപ്ലിക്കേഷനിലൂടെ തന്നെ പണം അടയ്ക്കാം. തൊട്ടടുത്ത സ്ഥലത്ത് എവിടെയാണ് സ്‌കൂട്ടര്‍ ഇരിക്കുന്നതെന്നുമറിയാം. സവാരിക്ക് ശേഷം സ്‌കൂട്ടര്‍ സൗകര്യപ്രദമായ സ്ഥലത്ത് സുരക്ഷിതമായി പാര്‍ക്കും ചെയ്യാം. മിനിറ്റിന് 75 ദിര്‍ഹം വീതമാണ് വാടക ഈടാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ വെസ്റ്റ് ബേ, കോര്‍ണിഷ് എന്നിവിടങ്ങളിലാണ് ലൂപ് ഇ-സ്‌കൂട്ടറുകളുടെ സേവനം ലഭിക്കുന്നത്. ബേസിക്, അഡ്വാന്‍സ്ഡ്, പ്രോ എന്നിങ്ങനെ മൂന്ന് പാക്കേജില്‍ ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ് ഇ-സ്‌കൂട്ടറുകള്‍.

Most Popular