Tuesday, May 18, 2021
Home Special Tech Zone ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ ഒളിപ്പിക്കാനായി പുതിയ ഫീച്ചര്‍

ഇന്‍സ്റ്റഗ്രാമില്‍ ലൈക്കുകള്‍ ഒളിപ്പിക്കാനായി പുതിയ ഫീച്ചര്‍

ഇന്‍സ്റ്റഗ്രാമില്‍ വിവിധ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഫോളോവേഴ്സിന്റെയും ലൈക്കുകളുടെയും എണ്ണം കൂട്ടാന്‍ ആളുകള്‍ മത്സരിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ ഇനി ഇതിലെ ലൈക്കുകള്‍ മറ്റുള്ളവര്‍ കാണാതിരിക്കാനും വേറെ ആളുകളുടെ ലൈക്കുകള്‍ കാണാതിരിക്കാനും വഴിയുണ്ട്. ഇതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇതിലൂടെ യൂസര്‍മാര്‍ക്ക് ആപ്ലിക്കേഷന്റെ ഉപയോഗത്തില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകള്‍, അല്ലെങ്കില്‍ സ്വന്തം പോസ്റ്റുകളിലെ ലൈക്കുകള്‍ എന്നിവ ഓഫ് ചെയ്ത് വയ്ക്കാം. ഫേസ്ബുക്കിലും ഇതേ ഫീച്ചര്‍ പരീക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Most Popular