Saturday, June 19, 2021
Home Special Tech Zone ജിമെയിലിൽ പുതിയ അപ്ഡേറ്റ് ; ചാറ്റ് കോൺവർസേഷനുകൾ പിൻ ചെയ്യാം

ജിമെയിലിൽ പുതിയ അപ്ഡേറ്റ് ; ചാറ്റ് കോൺവർസേഷനുകൾ പിൻ ചെയ്യാം

ഗൂഗിൾ ചാറ്റിലെ സംഭാഷണങ്ങൾ ജിമെയിലിൽ പിൻ ചെയ്തു വെക്കാനുള്ള പുതിയ സൗകര്യം  അവതരിപ്പിക്കുന്നതായി ഗൂഗിൾ പ്രഖ്യാപിച്ചു. ജിമെയിലിൽ ഗൂഗിൾ ചാറ്റിലെ അൺറീഡ് മെസേജുകൾക്ക്  സമീപം ചുവപ്പു നിറത്തിലുള്ള കുത്ത് ഇനി മുതൽ പ്രത്യക്ഷപ്പെടും. ഉപയോക്താവ് പിൻ ചെയ്തു വെച്ചിരിക്കുന്ന ചാറ്റ് കോൺവർസേഷനാണ് ഇങ്ങനെ കാണുക. ജിമെയിലിലെ ലിസ്റ്റ് വ്യൂവിൽ ഏറ്റവും മുകളിലാണ് ഇത് കാണപ്പെടുക. ഇടതു വശത്തുള്ള നാവിഗേഷൻ മെനു വഴി പിൻ ചെയ്തു വെച്ചിരിക്കുന്ന മെസേജുകൾ പിന്നീട് വായിക്കാനും സാധിക്കും. നിലവിൽ ചുരുക്കം ചില ആളുകൾക്ക് മാത്രം ലഭ്യമായി കൊണ്ടിരിക്കുന്ന ഈ സേവനം കുറച്ചു ദിവസങ്ങൾക്കകം എല്ലാവർക്കും ലഭ്യമാകും. പ്രാഥമികമായി ഗൂഗിൾ വർക്ക് സ്പേസ് ഉപഭോക്താക്കൾക്കാണിതു ലഭ്യമാകുന്നത്.

ചാറ്റുകൾ പിൻ ചെയ്തു വെക്കുന്നതിലൂടെയും ലിസ്റ്റ് വ്യൂവിൽ മുകൾവശത്തായി കാണപ്പെടുകയും ചെയ്യുന്നതിനാൽ സുപ്രധാനമായ അപ്ഡേറ്റുകൾ എല്ലാം യഥാസമയം എളുപ്പത്തിൽ അറിയാനും സാധിക്കും.  ഒരു ചാറ്റ് പിൻ ചെയ്യാൻ, ഗൂഗിൾ ചാറ്റ് അല്ലെങ്കിൽ റൂം  ഓപ്ഷനു താഴെയായി കാണുന്ന കോൺവർസേഷനുകളിൽ നിന്ന് ഒന്ന് തെരെഞ്ഞെടുക്കണം. അതിനു ശേഷം, More > Pin ക്ലിക്ക് ചെയ്യണം.

ആൻഡ്രോയിഡ്, iOS ഡിവൈസുകളിലും വെബ് വെർഷനിലും പിന്ന്ഡ് കോൺവർസേഷൻ സൗകര്യം ലഭ്യമാണ്. ഗൂഗിൾ വർക്ക് സ്പേസ്, ബിസിനസ് സ്റ്റാർട്ടർ, ബിസിനസ് സ്റ്റാൻഡേർഡ്, ബിസിനസ് പ്ലസ്, എന്റർപ്രൈസ് എസൻഷ്യൽസ്, എന്റർപ്രൈസ് സ്റ്റാൻഡേർഡ്, എന്റർപ്രൈസ് പ്ലസ്, ജി-സ്യൂട്ട് ബേസിക്, ബിസിനസ് , എജ്യുക്കേഷൻ, എന്റർപ്രൈസ് ഫോർ എജ്യൂക്കേഷൻ, മറ്റ് ലാഭരഹിത പ്രവർത്തികൾ കൈകാര്യം ചെയ്യുന്ന ഉപഭോക്താക്കൾ എന്നീ വിഭാഗങ്ങൾക്കാണ് ഈ സംവിധാനം ലഭ്യമാകുക.

Most Popular