മിറർലസ് ക്യാമറയെ വെബ്ക്യാമാക്കി ഉപയോഗിക്കാൻ വെബ്ക്യാം യൂട്ടിലിറ്റി സോഫ്റ്റ്‌വെയറുമായി നിക്കോണ്‍

nikon z6

നിക്കോൺ DSLR അല്ലെങ്കിൽ മിറർലസ് ക്യാമറയെ വെബ്ക്യാമാക്കി ഉപയോഗിക്കാൻ സഹായിക്കുന്ന വെബ്ക്യാം യൂട്ടിലിറ്റി സോഫ്റ്റ്‌വെയർ അവതരിപ്പിച്ചു. നിക്കോൺ ക്യാമറയെ കമ്പ്യൂട്ടറുമായി യുഎസ്ബി വഴി കണക്ട് ചെയ്ത് വെബ്ക്യാമായി പ്രവർത്തിക്കാൻ ഈ സോഫ്റ്റ്‌വെയർ അനുവദിക്കും. വിൻഡോസ്, മാക് ഓപറേറ്റിംഗ് സിസ്റ്റങ്ങൾക്ക് അനുഗുണമാണിത്. ലൈവ് സ്ട്രീമിംഗ്, വീഡിയോ കോളുകൾ എന്നിവ സുഗമമാക്കാൻ ഇതു സഹായിക്കും.

 

മാസങ്ങൾക്ക് മുമ്പ് ഈ യൂട്ടിലിറ്റി സോഫ്റ്റ്‌വെയറിന്റെ ബീറ്റാ വെർഷൻ നിക്കോൺ അവതരിപ്പിച്ചിരുന്നു. അതിന്റെ തന്നെ ഫുൾ വെർഷനാണിത്. ഒരു ഹൈ – എൻഡ് വെബ്ക്യാമിന്റെ പ്രവർത്തനമാണിത് ഉറപ്പു നൽകുന്നത്. ഇത് ഉപയോഗിക്കുന്നതിനായി ആദ്യം നിക്കോൺ വെബ്ക്യാം യൂട്ടിലിറ്റി, മാക് അല്ലെങ്കിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറിൽ ഡൗൺലോഡ് ചെയ്യണം. ഇതിനനുഗുണമായ നിക്കോൺ ക്യാമറ , യുഎസ്ബി കേബിൾ ഉപയോഗിച്ച് കമ്പ്യൂട്ടറുമായി കണക്ട് ചെയ്യണം. നിങ്ങൾ എക്സ്റ്റേണൽ മൈക്ക് ഉപയോഗിക്കുന്നുവെങ്കിൽ , അത് കമ്പ്യൂട്ടറിന്റെ മൈക് പോർട്ടിൽ കണക്ട് ചെയ്യണം. ഇതിനു ശേഷം ഏതെങ്കിലും വീഡിയൊ കോളിംഗ് അല്ലെങ്കിൽ കോൺഫറൻസിംഗ് സോഫ്റ്റ്‌വെയർ ഓപൺ ചെയ്ത് പ്രവർത്തിപ്പിക്കാവുന്നതാണ്.

 

നിക്കോൺ Z7II, Z 7, Z6II, Z6, Z5, Z50, D6, D5, D850, D810, D780, D750, D500, D7500, D7200, D5600, D5500, D5300, D3500 എന്നീ ക്യാമറ മോഡലുകൾ നിക്കോൺ വെബ്ക്യാം യൂട്ടിലിറ്റി സോഫ്റ്റ്‌വെയറിനെ പിന്തുണയ്ക്കുന്നവയാണ്. കൂടുതൽ മെച്ചപ്പെട്ട വീഡിയോ കോളിംഗും മറ്റും സാധ്യമാക്കുന്നതിന് ട്രൈ പോഡ്, ക്ലാമ്പ് മൗണ്ട് എന്നിവയും ദൃശ്യമേന്മ ഉറപ്പുവരുത്തുന്നതിന് എൽഇഡി ലൈറ്റ് പാനലുകളും ഉപയോഗപ്പെടുത്താം എന്നും നിക്കോൺ നിർദ്ദേശിക്കുന്നു.

കാമറകള്‍ ആമസോണില്‍ പര്‍ച്ചേസ് ചെയ്യാം
Nikon Z5 – https://amzn.to/35eXkau
Nikon Z6 – https://amzn.to/2UabNOC
Nikon D780 – https://amzn.to/3n9zJhQ