കൊറോണ: നെറ്റ്ഫ്‌ളിക്‌സും ആമസോണ്‍ പ്രൈമും സൗജന്യമാക്കിയോ?

netflix offer

കൊറോണ ഐസൊലേഷന്‍ കാലത്ത് നെറ്റ്ഫ്‌ളിക്‌സ് ഫ്രീ പാസ് നല്‍കുന്നുവെന്ന പേരില്‍ പ്രചരിക്കന്ന സന്ദേശം വ്യാജം. ഓണ്‍ലൈന്‍ സുരക്ഷാ ടൂളുകള്‍ സ്പാം വെബ്‌സൈറ്റെന്ന് വ്യക്തമാക്കിയിട്ടുള്ള ഒരു വെബ്‌സൈറ്റിലാണ് ഈ സന്ദേശം ഉള്ളത്. ഇതിന്റെ ലിങ്ക് സഹിതമുള്ള സന്ദേശമാണ് വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നു. എന്നാല്‍, നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ അങ്ങനെ ഒരു ഓഫര്‍ നല്‍കിയിട്ടില്ല.

ഇന്ത്യന്‍ ന്യൂസ് സര്‍വീസ്(എഎന്‍ഐ) ട്വിറ്റര്‍ മെസേജ് എന്ന രീതിയിലും ഇതേ സന്ദേശം പ്രചരിക്കുന്നുണ്ട്. എന്നാല്‍, ഇത് വ്യാജമായി സൃഷ്ടിച്ചതാണെന്നാണ് പരിശോധനയില്‍ വ്യക്തമാകുന്നത്.

ani fake tweet

netflix.com എന്നതാണ് നെറ്റ്ഫ്‌ളിക്‌സ് വെബ്‌സൈറ്റ്. എന്നാല്‍, സന്ദേശത്തില്‍ പ്രചരിക്കുന്ന വെബ്‌സൈറ്റ് വിലാസം etflix-usa.net എന്നതാണ്. ഇത് സ്പാം വെബ്‌സൈറ്റാണെന്ന് പിസേഫ് ഉള്‍പ്പെടെയുള്ള സുരക്ഷാ വെബ്‌സൈറ്റുകള്‍ വ്യക്തമാക്കുന്നു. ആമസോണ്‍ പ്രൈമിന്റെ പേരിലും സമാനമായ വ്യാജ സന്ദേശം പ്രചരിക്കുന്നുണ്ട്.

Scammers, Spammers Promise Free Netflix, Amazon Prime Streaming During Lockdown