ദോഹ: ഭൂമിയോളം വലുപ്പമുള്ള വാസയോഗ്യമായ രീതിയിലുള്ള ഗ്രഹം കണ്ടെത്തി. നാസയുടെ ഗ്രഹങ്ങള്‍ തിരയുന്ന സാറ്റലൈറ്റായ ടെസ് ആണ് ജലത്തിന്റെ സാന്നിധ്യം ഉണ്ടാകാനിടയുള്ള ടിഎഒ 700 ഡി എന്ന ഗ്രഹം കണ്ടെത്തിയത്.
ഭൂമിയില്‍ നിന്ന 100 പ്രകാശവര്‍ഷം മാത്രം അകലെയാണ് ഈ ഗ്രഹമെന്ന് തിങ്കളാഴ്ച്ച നടന്ന അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി മീറ്റിങില്‍ നാസ ജെറ്റ പ്രൊപ്പല്‍ഷന്‍ ലബോറട്ടറി അറിയിച്ചു.
തുടക്കത്തില്‍ ടെസ് പുതിയ ഗ്രഹത്തെ തെറ്റായി മനസ്സിലാക്കിയിരുന്നു. യാഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ വലുതും ചൂടുള്ളതുമാണ് ടിഎഒ 700 ഡി എന്നായിരുന്നു ആദ്യം കണക്കുകൂട്ടിയത്. എന്നാല്‍, പിന്നീട് നിരവധി സന്നദ്ധ ജ്യോജിശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് കൂടുതല്‍ വ്യക്തത വന്നത്.
ഗ്രഹം ഭൂമിയോളം മാത്രം വലുപ്പമുള്ളതാണെന്നും അതിന്റെ നക്ഷത്രത്തിന്റെ വാസപരിധിയിലാണ് അത് ഭ്രമണം ചെയ്യുന്നതെന്നും വ്യക്തമായി.
നേരത്തേ സമാനമായ രീതിയിലുള്ള ചില ഗ്രഹങ്ങള്‍ കെപ്ലര്‍ സ്‌പേസ് ടെലസ്‌കോപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍, 2018ല്‍ വിക്ഷേപിച്ച ടെസ് ആദ്യമായാണ് ഇത്തരത്തിലൊന്ന് കണ്ടെത്തുന്നത്.
Content Highlights: TOI 700 d: Earth-sized planet found relatively nearby