Saturday, April 17, 2021
Home Special Tech Zone വാട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി

വാട്‌സ്ആപ്പും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ പ്രവര്‍ത്തനം ഇന്നലെ രാത്രി ഇന്ത്യയിലുള്‍പ്പടെ ലോകത്തിന്റെ പല ഭാഗങ്ങളിലും മുടങ്ങി. വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കാത്ത സ്ഥിതിയിലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ, ഫോട്ടോകള്‍ എന്നിവ ലോഡ് ആവുന്നില്ലെന്നു പരാതികളും ഉയര്‍ന്നിരുന്നു. സെര്‍വര്‍ തകരാറാണെന്നാണ് പ്രാഥമിക നിഗമനം.പ്രശസ്ത ഡൗണ്‍ടൈം റിപ്പോര്‍ട്ടിംഗ് സേവനമായ ‘ഡൗണ്‍ഡെറ്റെക്ടറി’ന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, രാത്രി 10:40 ഓടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷനുകളായ മെസഞ്ചര്‍, വാട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം എന്നിവ ആഗോളതലത്തില്‍ പ്രവര്‍ത്തനക്ഷമമല്ലാതായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെയും സമാനമായ രീതിയില്‍ വാട്സാപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പണിമുടക്കിയിരുന്നു.

 

Most Popular