Sunday, June 13, 2021
Home Newsfeed വാട്‌സാപ്പിലെ ഈ ഫീച്ചര്‍ ഉപയോഗിച്ച് ആപ്പില്ലാതെ വീഡിയോ എഡിറ്റ് ചെയ്യാം

വാട്‌സാപ്പിലെ ഈ ഫീച്ചര്‍ ഉപയോഗിച്ച് ആപ്പില്ലാതെ വീഡിയോ എഡിറ്റ് ചെയ്യാം

വാട്‌സാപ്പില്‍ വീഡിയോകള്‍ അയക്കുമ്പോള്‍ ചിലപ്പോള്‍ ആവശ്യമില്ലാത്ത ശബ്ദം ഒഴിവാക്കേണ്ടി വരാറുണ്ട്. വാട്‌സാപ്പില്‍ അയക്കുന്ന വീഡിയോയിലെ സൗണ്ട് മ്യൂട്ട് ചെയ്യാന്‍ വേറെ ആപ്പ് തേടി പോവേണ്ട. ഇതിന് വാട്‌സാപ്പില്‍ തന്നെ ഒരു എളുപ്പ വഴിയുണ്ട്.

1. ആദ്യം വാട്‌സാപ്പ് ഏറ്റവും പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റ് ചെയ്യുക.

2. അതിന് ശേഷം വാട്‌സാപ്പ് തുറക്കുക.

3. അതില്‍ നിങ്ങള്‍ അയക്കാന്‍ ഉദ്ദേശിച്ച ആളുടെ ചാറ്റ് തുറക്കുക.

4. താഴെ അറ്റാച്ച്‌മെന്റ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

5. ക്യാമറ ഓപ്ഷന്‍ തിരഞ്ഞെടുത്ത് ഷൂട്ട് ചെയ്യുകയോ ഗാലറിയില്‍ നിന്നും വിഡിയോ തിരഞ്ഞെടുത്ത് അയക്കുകയോ ചെയ്യാം

6. മുകളില്‍ ഏത് ഓപ്ഷന്‍ തിരഞ്ഞെടുത്ത് മുന്നോട്ട് പോയാലും ക്യാപ്ഷന്‍ കൊടുക്കാനുള്ള ഓപ്ഷനില്‍ എത്തും.

7. അതില്‍ മുകള്‍ ഭാഗത്ത് ടൈംലൈന് താഴെ ആയി ഒരു സൗണ്ട് ഐക്കണ്‍ കാണാം.

8. അത് ടാപ് ചെയ്താല്‍ മ്യൂട്ട് ആവും. തുടര്‍ന്ന് അയച്ചാല്‍ ആ വീഡിയോയുടെ സൗണ്ടില്ലാതെ ആയിരിക്കും അയക്കപ്പെടുക.

Most Popular