Saturday, October 23, 2021
HomeNewsfeedവീഡിയോ ഷെയര്‍ ചെയ്യും മുമ്പ് ക്വാളിറ്റി തിരഞ്ഞെടുക്കാനുള്ള ഒപ്ഷനുമായി വാട്‌സാപ്പ്

വീഡിയോ ഷെയര്‍ ചെയ്യും മുമ്പ് ക്വാളിറ്റി തിരഞ്ഞെടുക്കാനുള്ള ഒപ്ഷനുമായി വാട്‌സാപ്പ്

ഹൈക്വാളിറ്റി വീഡിയോ ഷെയര്‍ ചെയ്യാനുള്ള പുതിയ ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നു. വീഡിയോ അപ്ലോഡ് ക്വാളിറ്റി എന്ന പേരിലുള്ള പുതിയ ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. അടുത്ത അപ്‌ഡേറ്റില്‍ ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാവുമെന്ന് ദി വെര്‍ജ് റിപോര്‍ട്ട് ചെയ്തു. വാട്‌സാപ്പ് ആന്‍ഡ്രോയിഡ് ബീറ്റ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഓട്ടോ, ബെസ്റ്റ് ക്വാളിറ്റി, ഡാറ്റ സേവര്‍ എന്നീ മൂന്ന് ഒപ്ഷനുകളാണ് വീഡിയോ ഷെയര്‍ ചെയ്യുന്നതിന് ലഭിക്കുക. ഓട്ടോ തിരഞ്ഞെടുത്താല്‍ ഓരോ വീഡിയോക്കും ഏറ്റവും അനുയോജ്യമായ കംപ്രഷന്‍ വാട്‌സാപ്പ് തിരഞ്ഞെടുക്കും. ബെസ്റ്റ് ക്വാളിറ്റി സെറ്റ് ചെയ്താല്‍ വീഡിയോ ഏറ്റവും മികച്ച ക്വാളിറ്റിയിലായിരിക്കും ഷെയര്‍ ചെയ്യപ്പെടുക. ആന്‍ഡ്രോയിഡ് സെറ്റിങ്‌സില്‍ ഡാറ്റാ സേവറാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വീഡിയോ അയക്കും മുമ്പ് കംപ്രസ് ചെയ്യും.

അയക്കുന്ന സന്ദേശങ്ങള്‍ മറുപുറത്തുള്ള ആള്‍ കാണുന്നതോട് കൂടി അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ കൂടി വാട്‌സാപ്പ് പരീക്ഷിക്കുന്നതായി ദി വെര്‍ജ് വ്യക്തമാക്കി.

Most Popular