ദോഹ: കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ ആധികാരിക വിവരങ്ങള്‍ ലഭ്യമാക്കാന്‍ വാട്ട്‌സാപ്പ് സംവിധാനമാരംഭിച്ചു. വാട്ട്‌സാപ്പ് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് എന്ന പേരിലുള്ള സംവിധാനം യുനൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാം, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍(ഡബ്ല്യുഎച്ച്ഒ), യുനിസെഫ് എന്നിവയുമായി സഹകരിച്ചാണ് നടപ്പിലാക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, സമൂഹ നേതാക്കള്‍, ലാഭേഛ കടാതെ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, പ്രാദേശിക സര്‍ക്കാരുകള്‍, ബിസിനസുകാര്‍ എന്നിവയ്ക്ക് ലളിതമായ മാര്‍ഗനിര്‍ദേശങ്ങള്‍ വാട്ട്‌സാപ്പ് കൊറോണ വൈറസ് ഇന്‍ഫര്‍മേഷന്‍ ഹബ്ബ് വഴി ലഭിക്കും. വ്യാജ വാര്‍ത്തകള്‍ തടയുന്നതിന് മുഴുവന്‍ വാട്ട്‌സാപ്പ് ഉപയോക്താക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ഇത് വഴി ലഭിക്കും.
കൊറോണ വൈറസ് സംബന്ധിച്ച ആധികാരിക വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ +41 79 893 18 92 എന്ന വാട്ട്‌സാപ്പ് നമ്പറില്‍ മെസേജ് ചെയ്യുക.
WHO, UNICEF and UNDP partner with WhatsApp for real time health updates