X
തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് പ്രേക്ഷകരിലേക്കെത്തിയിട്ട് കാല്‍നൂറ്റാണ്ട്‌

തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് പ്രേക്ഷകരിലേക്കെത്തിയിട്ട് കാല്‍നൂറ്റാണ്ട്‌

personSJ access_timeSaturday November 14, 2020
HIGHLIGHTS
1995 നവംബര്‍ പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജി പണിക്കരായിരുന്നു.

മലയാളി ചലച്ചിത്ര പ്രേമികള്‍ക്ക് ഇന്നും കാണാപ്പാഠമായ ഡയലോഗുകളില്‍ ഒന്നാണ് സെന്‍സ് വേണം സെന്‍സിബിളിറ്റി വേണം സെന്‍സിറ്റീവിറ്റി വേണം. ഈ ഡയലോഗിനോടൊപ്പം തന്നെ മമ്മുട്ടിയുടെ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സിനെ മലയാളികള്‍ ആരും മറന്ന് കാണില്ല. 1995ല്‍ കേരളത്തിലെ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച സിനിമ. സ്‌റ്റൈലിനോടൊപ്പം ഇംഗ്ലീഷിലും മലയാളത്തിലുമൊക്കെയുള്ള കിടിലന്‍ ഡയലോഗുകളോടെ മമ്മൂട്ടി എന്ന നടന്‍ മഹാവിസ്ഫോടനമായി മാറിയ ദി കിങ്ങ് കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. 1995 നവംബര്‍ പതിനൊന്നിന് തിയറ്ററുകളിലേക്ക് എത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രഞ്ജി പണിക്കരായിരുന്നു. മാസ്സ് ഡയലോഗുകള്‍ സമ്മാനിച്ചത് രണ്‍ജി പണിക്കരും. തൊണ്ണൂറുകളിലെ ആക്ഷന്‍ രാജ്ഞിയായ വാണി വിശ്വനാഥും മുരളിയും ദേവനും ഗണേഷുമടക്കമുള്ള നീണ്ട താരനിര തന്നെ ദി കിങ്ങിലുണ്ടായിരുന്നു.

അന്നും ഇന്നും കളക്ടര്‍ എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സ് തന്നെ. അന്ന് ഈ സിനിമ കണ്ടിറങ്ങിയ മിക്ക ചെറുപ്പക്കാരിലും കളക്ടര്‍ എന്ന സ്വപ്നം ട്രെന്‍ഡായി മാറിയിറിയില്ലെങ്കിലെ അത്ഭുതമുള്ളു. ഇത്ര വര്‍ഷം പിന്നിട്ടിട്ടും പ്രേക്ഷകരില്‍ ഒരു മാറ്റവുമില്ലാതെ കൊണ്ടാടാന്‍ സാധിക്കുന്ന സിനിമകള്‍ വളരെ അപൂര്‍വ്വമാണ്. മാസ് ഡയലോഗിന് ശേഷം മുണ്ട് മാടിക്കുത്തി നടന്ന് വരുന്ന ജോസഫ് അലക്‌സ് ഇന്നും സിനിമ പ്രേമികള്‍ക്ക് ഹരം തന്നെയാണ്.

SHARE :
folder_openTags
content_copyCategory