Monday, July 26, 2021
Home Newsfeed കോപ അമേരിക്കയില്‍ പെറുവിനെ തകര്‍ത്ത് ബ്രസീല്‍ ഫൈനലില്‍

കോപ അമേരിക്കയില്‍ പെറുവിനെ തകര്‍ത്ത് ബ്രസീല്‍ ഫൈനലില്‍

കോപ അമേരിക്കയിലെ ആദ്യ സെമി ഫൈനലില്‍ പെറുവിനെ തകര്‍ത്ത് നിലവിലെ ചാമ്ബ്യന്മാരായ ബ്രസീല്‍ ഫൈനലില്‍ കടന്നു. ഏകപക്ഷീകമായ ഒരു ഗോളിനാണ് ബ്രസീലിന്റെ ജയം.35 ആം മിനുട്ടില്‍ നായകന്‍ നെയ്മറിന്റെ പാസില്‍ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയഗോള്‍ നേടിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് ബ്രസീലായിരുന്നു. ഫിനിഷിങ്ങിലെ പിഴവുകളില്ലായിരുന്നെങ്കില്‍ ബ്രസീലിന്റെ നിരവധി ഗോളുകള്‍ മത്സരത്തില്‍ പിറന്നേനെ. നാളെ നടക്കുന്ന കൊളംബിയ-അര്‍ജന്റീന രണ്ടാം സെമിയില്‍ അര്‍ജന്റീന ജയിച്ചാല്‍ സ്വപ്ന ഫൈനലിന് ഫുട്ബോള്‍ ലോകം സാക്ഷിയാകും.

Most Popular