Friday, May 7, 2021
Home Newsfeed സഞ്ജു സാംസണ് പിന്തുണയുമായി ബ്രയാൻ ലാറ

സഞ്ജു സാംസണ് പിന്തുണയുമായി ബ്രയാൻ ലാറ

കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ അവസാന ഓവറില്‍ സിംഗിള്‍ ഓടാതിരുന്ന സഞ്ജു വി സാംസണ് പിന്തുണയുമായി ഇതിഹാസ താരം ബ്രയാന്‍ ലാറ. സഞ്ജുവിന്റേത് ശരിയായ തീരുമാനമായിരുന്നെന്ന് ലാറ പറഞ്ഞു.

പഞ്ചാബിനെതിരെ അവസാന രണ്ട് പന്തുകളില്‍ രാജസ്ഥാന് ജയിക്കാന്‍ അഞ്ച് റണ്‍സ്. ക്രീസില്‍ സഞ്ജു സാംസണും നോണ്‍സ്ട്രൈക്കര്‍ എന്റില്‍ ക്രിസ് മോറിസും. അര്‍ഷദീപ് സിങ് എറിഞ്ഞ പന്ത് ബൗണ്ടറി കടക്കാതെ ഫീല്‍ഡര്‍ കാത്തപ്പോള്‍ ഒരു സിംഗിളിന് മാത്രമേ അവിടെ സമയമുണ്ടായിരുന്നു. പിച്ചിന്റെ പകുതിയും ക്രോസ് ചെയ്ത മോറിസിനെ മടക്കിയയച്ച് സഞ്ജു സ്ട്രൈക്ക് നിലനിര്‍ത്തി. അവസാന പന്തില്‍ വിജയ റണ്‍സ് നേടാമെന്ന ആത്മവിശ്വാസത്തില്‍ സഞ്ജു ആ റണ്‍സ് വേണ്ടെന്നു വച്ചപ്പോള്‍ ആശങ്കയില്‍ ക്രിക്കറ്റ് ലോകം രാജസ്ഥാന്‍ നായകനിലേക്ക് നോക്കി. എന്നാല്‍ അവസാന പന്ത് സഞ്ജുവിന് സിക്സര്‍ നേടാനായില്ല. 62 പന്തില്‍ 119 റണ്‍സെടുത്ത സഞ്ജു ബൗണ്ടറിക്കരികില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്.

ലാറ പ്രതികരിച്ചത് ഇങ്ങനെ: ‘അത് ശരിയായ തീരുമാനമാണ് എന്ന് ഞാന്‍ ചിന്തിക്കുന്നു. അവനാണ് ബൗണ്ടറിയടിക്കാന്‍ ആകുമായിരുന്നത്. രണ്ടാമത്തെ റണ്‍സ് ഓടിയിരുന്നെങ്കില്‍ ഒരു പക്ഷേ റണ്ണൗട്ട് ആകുമായിരുന്നു. അതിമനോഹമായ ഇന്നിങ്സായിരുന്നു സഞ്ജുവിന്റേത്. അവസാന ഓവറില്‍ സിംഗിള്‍ എടുക്കാത്തതില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ടതില്ല’.

ALSO WATCH:

Most Popular