Wednesday, September 22, 2021
Home Sports മെസ്സിയും നെയ്മറും ഉള്‍പ്പെടെ വമ്പന്‍ താരനിര; കോപ്പ അമേരിക്കയ്ക്ക് നാളെ പുലര്‍ച്ചെ കിക്കോഫ്

മെസ്സിയും നെയ്മറും ഉള്‍പ്പെടെ വമ്പന്‍ താരനിര; കോപ്പ അമേരിക്കയ്ക്ക് നാളെ പുലര്‍ച്ചെ കിക്കോഫ്

സാവോ പോളോ: ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളും രാജ്യങ്ങളും അണിനിരക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിനു നാളെ പുലര്‍ച്ചെ കിക്കോഫ്. ആതിഥേയരും നിലവിലെ ജേതാക്കളുമായ ബ്രസീല്‍ ആദ്യമത്സരത്തില്‍ വെനസ്വേലയെ നേരിടും.

തിങ്കളാഴ്ച്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2.30നു ബ്രസീലിയയിലെ മാനെ ഗാരിഞ്ച സ്റ്റേഡിയത്തിലാണു മത്സരം. പുലര്‍ച്ചെ 5.30ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ കൊളംബിയ ഇക്വഡോറിനെ നേരിടും. ജൂണ്‍ 15നു പുലര്‍ച്ചെ 2.30നാണ് അര്‍ജന്റീനയുടെ ആദ്യമത്സരം. ചിലിയാണ് എതിരാളികള്‍. ലാറ്റിനമേരിക്കന്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, നെയ്മര്‍, ലൂയി സ്വാരെസ് തുടങ്ങിയ വമ്പന്മാരെല്ലാം മത്സരക്കളത്തിലുണ്ട്.

കൊളംബിയ, ഇക്വഡോര്‍, പരാഗ്വേ, ബൊളീവിയ, പെറു തുടങ്ങിയവയാണ് ടൂര്‍ണമെന്റില്‍ അണിനിരക്കുന്ന മറ്റ് ടീമുകള്‍.

ബ്രസീല്‍ സ്‌ക്വാഡ് ഇങ്ങിനെ
copa america brazil

ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ കളിച്ച ടീമില്‍ നിന്ന് ഒരു വ്യത്യാസം മാത്രമാണ് ബ്രസീല്‍ സ്‌ക്വാഡിലുള്ളത്. ഫ്‌ളെമിംഗോയുടെ റോഡ്രിഗോ പുറത്തായപ്പോള്‍ മുതിര്‍ന്ന പ്രതിരോധ താരം തിയാഗോ സില്‍വയെ ഉള്‍പ്പെടുത്തി. പരിക്കുമൂലം കഴിഞ്ഞ കോപ്പ വിജയത്തില്‍ പങ്കാളിയാവാന്‍ കഴിയാതെ വന്ന സൂപ്പര്‍താരം നെയ്മറാണ് ഇത്തവണ ബ്രസീല്‍ ആക്രമണം നയിക്കുക. ഫിര്‍മിനോ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ ജീസസ്, മാര്‍ക്വീഞ്ഞോസ്, കാസിമിറോ, അലിസണ്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ടീമിലുണ്ട്.

ഗോള്‍കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്സണ്‍, വെവര്‍ട്ടണ്‍.

ഡിഫന്റര്‍മാര്‍: അലക്സ് സാന്‍ഡ്രേ, ഡാനിലോ, എമേഴ്സണ്‍, റെനാന്‍ ലോധി, എഡര്‍ മിലിറ്റാവോ, ഫിലിപ്പെ, മാര്‍ക്വീഞ്ഞോസ്, തിയാഗോ സില്‍വ.

മിഡ്ഫീല്‍ഡര്‍മാര്‍: കാസിമിറോ, ഡഗ്ലസ് ലൂയിസ്, എവര്‍ട്ടന്‍ റിബൈറോ, ഫാബീഞ്ഞോ, ഫ്രഡ്, ലൂക്കാസ് പക്വേറ്റ.

ഫോര്‍വേഡുകള്‍: എവര്‍ട്ടന്‍, ഗബ്രിയേല്‍ ബാര്‍ബോസ, ഗബ്രിയേല്‍ ജിസ്യൂസ്, നെയ്മര്‍, റിച്ചാര്‍ലിസണ്‍, റോബര്‍ട്ടോ ഫിര്‍മിനോ, വിനിഷ്യസ് ജൂനിയര്‍.

Most Popular