Sunday, December 4, 2022
HomeNewsInternationalകോപ്പ അമേരിക്കയില്‍ ചിലിയെ തകര്‍ത്ത് പരാഗ്വേ ക്വാര്‍ട്ടറില്‍

കോപ്പ അമേരിക്കയില്‍ ചിലിയെ തകര്‍ത്ത് പരാഗ്വേ ക്വാര്‍ട്ടറില്‍

ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ചിലിയെ തകര്‍ത്ത് പാരഗ്വായ്. ഇതോടെ ഗ്രൂപ്പ് ബിയിലെ മൂന്നാം സ്ഥാനക്കാരായി ചിലിയും ക്വാര്‍ട്ടറിലെത്തി. പരാഗ്വയെ തകര്‍ത്ത് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാം എന്ന് കണക്കൂട്ടിയ ചിലിക്ക് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. അക്രമിച്ച്‌ കളിക്കാനിറങ്ങിയവര്‍ക്ക് പരാഗ്വയെ പ്രതിരോധിക്കേണ്ട പണി കൂടി എടുക്കേണ്ടി വന്നു. മുപ്പത്തിമൂന്നാം മിനിട്ടില്‍ കോര്‍ണറില്‍ തല വെച്ച്‌ ബ്രയാന്‍ സാമുഡി ചിലിയെ ഞെട്ടിച്ചു. 33-ാം മിനിറ്റില്‍ ബ്രയാന്‍ സമുദിയോയും 58-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മിഗ്വല്‍ അല്‍മിറോണുമാണ് പാരഗ്വായുടെ ഗോളുകള്‍ നേടിയത്.

രണ്ടാം പകുതിയിലും പരാഗ്വയെ തന്നെയാണ് മുന്നിട്ട് നിന്നത്. അന്‍പത്തിയഞ്ചാം മിനിട്ടില്‍ ബോക്സിനുള്ളില്‍ ഗോണ്‍സാലെസിനെ വീഴ്ത്തിയതിന് റഫറി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ആല്‍മിറോണ്‍ ചിലിയുടെ ലീഡുയര്‍ത്തി. മത്സരത്തിലേക്ക് മടങ്ങിവരാന്‍ ചിലി നടത്തിയ മുന്നേറ്റങ്ങളൊക്കെയും പരാഗ്വെ സമര്‍ഥമായി ചെറുത്തു. രണ്ടാം സ്ഥാനക്കാരായി പരാഗ്വെ ക്വാര്‍ട്ടറിലേക്ക് കടന്നപ്പോള്‍. ഒറ്റ ജയവുമായി ചിലിയും ക്വാര്‍ട്ടറിലെത്തി.

Most Popular