Saturday, July 24, 2021
Home Ediotrs Pick വാര്‍ത്താ സമ്മേളനത്തിനിടെ കൊക്കകോള കുപ്പികള്‍ എടുത്തു മാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വൈറലായി വീഡിയോ

വാര്‍ത്താ സമ്മേളനത്തിനിടെ കൊക്കകോള കുപ്പികള്‍ എടുത്തു മാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വൈറലായി വീഡിയോ

ബുഡാപെസ്റ്റ്: വാര്‍ത്താ സമ്മേളനത്തിനെത്തിയ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ മേശപ്പുറത്തിരുന്ന കൊക്കകോള കുപ്പികള്‍ എടുത്തു മാറ്റിയത് ചര്‍ച്ചയാവുന്നു. യൂറോ കപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പ് പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ റൊണാള്‍ഡോയും പരിശീലകനും നടത്തിയ വാര്‍ത്താസമ്മേളനത്തിന് മുമ്പാണ് സംഭവം. വാര്‍ത്താസമ്മേളനത്തിന് എത്തിയ ക്രിസ്റ്റ്യാനോ മുന്നിലെ മേശപ്പുറത്തുവച്ചിരുന്ന കൊക്കകോള കുപ്പികള്‍ എടുത്തുമാറ്റുകയായിരുന്നു. തുടര്‍ന്ന് മേശപ്പുറത്തിരുന്ന വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അല്‍പ്പം രോഷത്തോടെയായിരുന്നു സിആര്‍7 ഇത് ചെയ്തത്.


കൊക്കോ കോളയുടെ രണ്ട് ബോട്ടിലാണ് പോര്‍ച്ചുഗീസ് താരം മാറ്റിവെച്ചത്. തുടര്‍ന്ന് വെള്ളക്കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളം കുടിക്കൂ എന്ന് പറയുകയും ചെയ്തു.
യൂറോയിലെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരാണ് കൊക്കോകോള. ജങ്ക് ഫുഡുകളോടുള്ള താല്‍പ്പര്യമില്ലായ്മ ക്രിസ്റ്റ്യാനോ നേരത്തേയും പ്രകടമാക്കിയിട്ടുണ്ട്. തന്റെ മകന്‍ ഫാന്റയും കൊക്കോ കോളയും കുടിക്കുമെന്നും ക്രിസ്പി ഭക്ഷണം കഴിക്കുമെന്നും എന്നാല്‍ തനിക്ക് അത് ഇഷ്ടമല്ലെന്നും ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിന് യൂറോയിലെ ഗ്രൂപ്പ് ഘട്ടം കടുപ്പമാണ്. ഫ്രാന്‍സ്, ജര്‍മനി, ഹംഗറി എന്നീ ടീമുകളാണ് പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പ് എഫിലുള്ളത്. ഹംഗറിക്കെതിരേയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.
ALSO WATCH

 

Most Popular