Sunday, November 27, 2022
HomeNewsInternationalക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ വിട്ടു

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ വിട്ടു

മാഞ്ചസ്റ്റർ : ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ വിട്ടു. ക്ലബ്ബുമായുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യൂണൈറ്റഡുമായുള്ള കരാർ റദ്ദാക്കിയത്. ക്ലബിനെയും കോച്ച് ടെൻ ഹാഗിനെയും വിമർശിച്ച് സൂപ്പർ താരം ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്‌സ് മോർഗന് നൽകിയ അഭിമുഖമാണ് വേർപിരിയലിന് കാരണമായത്. രണ്ട് സീസണുകളിലും ക്ലബിന് നൽകിയ സേവനങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടും താരത്തിനും കുടുംബത്തിനും ശുഭദിനം നേർന്നു കൊണ്ടുമുള്ള സന്ദേശം ക്ലബ് ട്വിറ്ററിലൂടെ പുറത്തു വിട്ടു.

Most Popular