Saturday, April 17, 2021
Home Sports ഐ.പി.എല്‍ 2021: ചെന്നൈക്ക് തിരിച്ചടി; ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹേസില്‍വുഡ് പിന്മാറി

ഐ.പി.എല്‍ 2021: ചെന്നൈക്ക് തിരിച്ചടി; ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹേസില്‍വുഡ് പിന്മാറി

2021 ഐ.പി.എല്‍ സീസണില്‍ നിന്ന് ഓസ്ട്രേലിയന്‍ ഫാസ്റ്റ്ബൗളര്‍ ജോഷ് ഹേസില്‍വുഡ് പിന്മാറി. കോവിഡ് പ്രോട്ടോകോളിന്റെ ഭാഗമായുള്ള ബയോബബ്ള്‍ സംവിധാനം പാലിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നൈ സൂപ്പര്‍കിങ്സ് അംഗമായ ഹേസില്‍വുഡിന്റെ പിന്മാറ്റം. ക്രിക്കറ്റില്‍ നിന്ന് വിട്ട് അടുത്ത രണ്ട് മാസം വീട്ടിലും നാട്ടിലും ചെലവഴിക്കാനാണ് താത്പര്യമെന്ന് ഹേസല്‍വുഡ് വ്യക്തമാക്കി. ഈ മാസം ഒന്നിന് ഇന്ത്യയില്‍ എത്തേണ്ടതായിരുന്നു താരം. എന്നാല്‍ 2020 ഓഗസ്റ്റ് മുതല്‍ ഈ വര്‍ഷം ജനുവരി വരെ ബയോബബ്ള്‍ സംവിധാനത്തിന്റെ ഭാഗമായിരുന്നു ഹേസില്‍വുഡ്. വ്യത്യസ്ത സമയങ്ങളിലായി പത്ത് മാസത്തിലേറെയായി ബയോബബള്‍ സംവിധാനത്തിന് കീഴിലാണ്.

തിരക്കേറിയ അന്താരാഷ്ട്ര മത്സരങ്ങളും 30കാരനായ ഹേസില്‍വുഡിനെ കാത്തിരിക്കുന്നുണ്ട്. അതിന് വേണ്ടി മാനസികവും ശാരീരികവുമായി ഒരുങ്ങുന്നതിന് വേണ്ടിയാണ് താരം ഐപിഎല്‍ ഒഴിവാക്കുന്നത്. 2020 ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ സൂപ്പര്‍കിങ്സിനായി മൂന്ന് മത്സരങ്ങള്‍ ഹേസില്‍വുഡ് കളിച്ചിട്ടുണ്ട്.

 

Most Popular