Thursday, June 17, 2021
Home Entertainment മഹേന്ദ്ര സിങ് ധോണി പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നു

മഹേന്ദ്ര സിങ് ധോണി പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നു

ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി പ്രൊഡക്ഷന്‍ ഹൗസ് ആരംഭിക്കുന്നു. ധോണിയുടെ ഭാര്യ സാക്ഷി സിങ് റാവത്താണ് പ്രൊഡക്ഷന്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. ധോണി എന്റര്‍ടെയിന്‍മെന്റ് എന്നു പേരിട്ടിരിക്കുന്ന കമ്പനിയില്‍ നിന്ന് ആദ്യം പുറത്തിറങ്ങുക ക്യാപ്റ്റന്‍ സെവന്‍ എന്നു പേരിട്ട ആനിമേറ്റഡ് സീരിസായിരിക്കും. 2022ല്‍ റിലീസിന് ഒരുങ്ങുന്ന സീരിസില്‍ ധോണി വ്യത്യസ്തമായൊരു ലുക്കിലായിരിക്കും പ്രത്യക്ഷപെടുക. സീരീസിനെ കുറിച്ച് ധോണി പറഞ്ഞത് ഇങ്ങനെയാണ്- ”ഇതിന്റെ ആശയവും കഥയും മികച്ചതാണ്. ക്രിക്കറ്റിനേക്കാള്‍ ഉപരി എന്റെ മറ്റു ഇഷ്ടങ്ങളും ഇതിലൂടെ പുറത്തുവരും”.

 

Most Popular