ലണ്ടന്‍ മാരത്തണില്‍ മലയാളിത്തിളക്കം

ണ്ടന്‍ മാരത്തണില്‍ പങ്കെടുക്കുക എന്നത് ലോകമെമ്പാടുമുള്ള ഫിറ്റ്‌നസ് പ്രേമികളുടെ സ്വപ്‌നമാണ്. ധാരാളം ആളുകള്‍ ലണ്ടന്‍ മാരത്തണില്‍ പങ്കെടുക്കാന്‍ ശ്രമിക്കാറുണ്ട് എന്നാല്‍ എല്ലാവര്‍ക്കും അതിനുള്ള അവസരം ലഭിക്കാറില്ല. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികള്‍ക്കും, പോലുള്ള സന്നദ്ധ സംഘടനകള്‍ ധനശേരണാര്‍ഥവും മാരത്തണില്‍ പങ്കെടുക്കാനുള്ള അവസരം നല്‍കാറുണ്ട്.

എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചേര്‍ത്തല സ്വദേശി പ്രിന്‍സ് പ്രതാപന് ലണ്ടന്‍ മാരത്തണില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്. ലണ്ടനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പ്രിന്‍സ് മൂന്ന് മാസത്തെ കഠിന പരിശീലനത്തിന് ശേഷമാണ് മാരത്തണ്‍ ഓടിയത്.
ഏപ്രില്‍ 23ന് നടന്ന മാരത്തണില്‍ ലോകത്തിന്റെ വിവധഭാഗങ്ങളില്‍ നിന്നുള്ള 48,000 ഓട്ടക്കാരാണ് പങ്കെടുത്തത്.

ലണ്ടന്‍ നഗരത്തിന്റെ ശ്രദ്ധേയമായ ടൗവര്‍ ബ്രിഡ്ജ്, ഹൗസ് ഓഫ് പാര്‍ലമെന്റ് തുടങ്ങിയ പാതകളിലൂടെ 42.195 കിലോമീറ്റര്‍ സഞ്ചരിച്ച് ബക്കിങ്ഹാം കൊട്ടാരത്തിന് മുന്നിലാണ് മാരത്തണ്‍ അവസാനിച്ചത്. തനിക്കിത് അഭിമാനത്തിന്റെ നിമിഷങ്ങള്‍ ആണെന്ന് മാരത്തണ്‍ പൂര്‍ത്തിയാക്കിയ പ്രിന്‍സ് പറഞ്ഞു.

പ്രിന്‍സ് പ്രതാപനെ കൂടാതെ നടന്‍ മിലിന്‍ഡ് സോമന്‍ ഉള്‍പ്പെടെയുള്ള മറ്റുചില ഇന്ത്യക്കാരും ഇത്തവണ ലണ്ടന്‍ മാരത്തണില്‍ പങ്കെടുത്തിരുന്നു.