ചെന്നൈ: ദക്ഷിണാഫ്രിക്കന്‍ താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് (Chennai Super Kings). പരിക്ക് മൂലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറിയ ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജെയ് മിസണിനു (Kyle Jamieson) പകരക്കാരനായാണ് സിസന്‍ഡ മഗാല (Sisanda Magala) എത്തുന്നത്. 50 ലക്ഷം രൂപയാണു താരത്തിന്റെ പ്രതിഫലം.
ദക്ഷിണാഫ്രിക്കയ്ക്കായി അഞ്ച് ഏകദിനങ്ങളും നാല് ട്വന്റി20 മത്സരങ്ങളും മാത്രം കളിച്ച താരമാണ് മഗാല. അതേസമയം, ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ നടത്തിയ മികച്ച പ്രകടനം ക്രിക്കറ്റ് ലോകത്ത് താരത്തെ ശ്രദ്ധേയനാക്കി. മാര്‍ച്ച് 31ന് നടക്കുന്ന ഐപിഎല്‍ സീസണിലെ ഉദ്ഘാടന മത്സരമായ സിഎസ്‌കെ ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തിനു മുമ്പായി മഗാല ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.