Friday, May 7, 2021
Home Newsfeed മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അഭിനന്ദനങ്ങളുമായി കായിക മ​​​​ന്ത്രി

മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അഭിനന്ദനങ്ങളുമായി കായിക മ​​​​ന്ത്രി

കോഴിക്കോട്: ഉസ്‌ബെക്കിസ്ഥാന്‍ രാജ്യാന്തര ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് സ്വര്‍ണ്ണം നേടിയ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് അഭിനന്ദനങ്ങളുമായി കായിക മന്ത്രി ഇ.പി. ജയരാജന്‍. കോവിഡ് കാലത്ത് വിദേശത്ത് പരിശീലനം നടത്തിയിരുന്ന സജനെ വിളിച്ച് വിവരങ്ങള്‍ തിരക്കിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. ഒളിമ്ബിക്‌സില്‍ മെഡലിനായി കഠിന പരിശീലനത്തിലുള്ള സജന് നേട്ടം എത്തിപ്പിടിക്കാന്‍ കഴിയുമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Most Popular