Monday, December 5, 2022
HomeNewsKeralaകേരളത്തിലേക്ക് മടങ്ങാന്‍ അനുമതി തേടി മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചു

കേരളത്തിലേക്ക് മടങ്ങാന്‍ അനുമതി തേടി മഅ്ദനി സുപ്രിംകോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടന കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതുവരെ കേരളത്തില്‍ തങ്ങാന്‍ അനുമതി തേടി അബ്ദുല്‍ നാസര്‍ മഅ്ദനി സുപ്രിം കോടതിയെ സമീപിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ജന്മദേശത്തേക്ക് പോകാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ള അപേക്ഷ സുപ്രിം കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

ബംഗളൂരു സ്ഫോടന കേസിലെ വിചാരണ പൂര്‍ത്തിയാകുന്നതു വരെ മഅ്ദനിക്ക് ജാമ്യത്തില്‍ കഴിയാമെന്ന് 2014 ജൂലൈയില്‍ പുറപ്പടിവിച്ച ഉത്തരവില്‍ സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. പ്രമേഹവും ഹൃദ്രോഹവും ഉള്‍പ്പടെ നിരവധി അസുഖങ്ങള്‍ അലട്ടുന്നതിനാല്‍ ആയിരുന്നു മഅ്ദനിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യ കാലയളവില്‍ ബംഗളൂരു വിട്ട് മഅ്ദനി പോകരുതെന്നും നിര്‍ദേശിച്ചിരുന്നു.

കേസിന്റെ വിചാരണ നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് 2014 നവംബര്‍ 14 ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍, ആറ് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ പൂര്‍ത്തിയായിട്ടില്ല. വിചാരണ കോടതിയിലെ പഴയ ജഡ്ജി സ്ഥലംമാറി പോയതിനുശേഷം പുതിയ ജഡ്ജിയെ നിയമിച്ചിട്ടില്ല. അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ മഅദനിക്കുവേണ്ടി ഹാജരാകും.
ALSO WATCH

Most Popular