ഈദ് അവധി ദിവസങ്ങളില്‍ ആരോഗ്യകേന്ദ്രങ്ങളില്‍ എത്തിയത് 32,000 പേര്‍

ദോഹ: ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങളില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷ (PHCC) നില്‍ ചികിത്സയ്ക്കായെത്തിയത് 32,000 പേര്‍. കോര്‍പറേഷന്റെ 20 കേന്ദ്രങ്ങളില്‍ ഈ മാസം 19 മുതല്‍ 27 വരെ എത്തിയവരുടെ കണക്കാണിത്.

ജനറല്‍, ഫാമിലി മെഡിസിന്‍ ക്ലിനിക്കുകളില്‍ 21,754 പേരും ഡെന്റല്‍ ക്ലിനിക്കുകളില്‍ 1,378 പേരുമാണു ചികിത്സ തേടിയെത്തിയത്. കമ്യൂണിറ്റി കോള്‍ സെന്ററിലൂടെ 1,014 പേര്‍ക്ക് ഡോക്ടറുടെ സേവനം ലഭ്യമാക്കിയെന്നും പിഎച്ച്‌സിസി അറിയിച്ചു.