Wednesday, September 22, 2021
Tags Al aqsa masjid

Tag: al aqsa masjid

ഇനി ഭയന്ന് പിന്മാറില്ല; ഖുദ്‌സിലെ ഒഴിപ്പിക്കലിനെതിരേ പോരാടാനുറച്ച് ഫലസ്തീനികള്‍

തെല്‍ അവീവ്: ഖുദ്‌സിലെ സില്‍വാനിലുള്ള ബതാന്‍ അല്‍ ഹവ ഏരിയയില്‍ നിന്ന് 44 പേരെ ഒഴിപ്പിക്കാനുള്ള വിധിക്കെതിരേ നല്‍കിയ അപ്പീല്‍ ജറുസലേം ജില്ലാ കോടതി മാറ്റിവച്ചു. 19 കുടുംബങ്ങളില്‍പ്പെട്ട ഇവരെ ഒഴിപ്പിക്കാന്‍ കോടതി...

പ്രതികരിക്കുന്നവരെ നിശ്ശബ്ദമാക്കാന്‍ ശ്രമം; ഫലസ്തീനികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനൊരുങ്ങി ഇസ്രായേല്‍

ഗസ: അടുത്ത 48 മണിക്കൂറിനുള്ളില്‍ നൂറുകണക്കിന് ഫലസ്തീന്‍ ബുദ്ധിജീവികളെയും എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി ഇസ്രായേല്‍. അധിനിവേശ പദ്ധതിയെ എതിര്‍ക്കുകയും സ്വാതന്ത്ര്യം ആവശ്യപ്പെടുകയും ചെയ്യുന്ന ഫലസ്തീന്‍കാര്‍ക്കെതിരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേലെന്ന് ഫലസ്തീന്‍ ബുദ്ധിജീവിയായ...

ഇസ്രായേലി പോലിസ് അകമ്പടിയോടെ ജൂതകുടിയേറ്റക്കാര്‍ അല്‍ അഖ്‌സ കോംപൗണ്ടിനകത്ത് കയറി; പ്രഭാത നമസ്‌കാരത്തിനെത്തിയ വിശ്വാസികള്‍ക്ക് മര്‍ദ്ദനം

തെല്‍ അവീവ്: സായുധരായ ഇസ്രായേലി പോലിസിന്റെ അകമ്പടിയോട് കൂടി ജൂത കുടിയേറ്റക്കാര്‍ അല്‍ അഖ്‌സ് കോംപൗണ്ടിനകത്ത് പ്രവേശിച്ചു. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. ഇന്ന് പ്രഭാത നമസ്‌കാരത്തിനെത്തിയവരെ ഇസ്രായേലി പോലിസ് മര്‍ദ്ദിച്ചതിന് പിന്നാലെയാണ് തീവ്രദേശീയ...

ഒട്ടും കുലുങ്ങാതെ ഹമാസ്; ഗസയില്‍ സൈനിക പരേഡ്; ജനമധ്യത്തിലിറങ്ങി യഹിയ സിന്‍വാര്‍ (വീഡിയോ)

ഗസാ സിറ്റി: തുടര്‍ച്ചയായി 11 ദിവസം ബോംബിട്ടിട്ടും പ്രതിരോധിച്ച് നിന്ന ഗസയില്‍ ഒട്ടും കുലുങ്ങാതെ ഹമാസ്. വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ മുഖംമൂടി ധരിച്ച് തോക്കുകളേന്തിയ ഹമാസ് പോരാളികള്‍ ഗസാ തെരുവില്‍ പരേഡ് നടത്തി....

വെടിനിര്‍ത്തലിന് ഇടപെടാന്‍ യാചിച്ച് ഇസ്രായേല്‍ ഈജിപ്ഷ്യന്‍ മധ്യസ്ഥന്റെ പിറകെ നടന്നു

ഗസ: ഗസയില്‍ വെടിനിര്‍ത്തലിന് വഴിതേടി ഇസ്രായേല്‍ ഈജിപ്ഷ്യന്‍ മധ്യസ്ഥന്റെ പിന്നാലെ കൂടിയതായി വെളിപ്പെടുത്തല്‍. ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ തുടര്‍ച്ചയായി 11 ദിവസം ബോംബ് വര്‍ഷം നടത്തിയിട്ടും ലക്ഷ്യം നേടാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് തടിയൂരാന്‍ ഇസ്രായേല്‍...

ഗസയില്‍ ഖത്തര്‍ നിര്‍മിച്ച ഹമദ് ഹോസ്പിറ്റല്‍ ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു

ദോഹ: ഗസയില്‍ ഖത്തര്‍ നിര്‍മിച്ച ശെയ്ഖ് ഹമദ് ഹോസ്പിറ്റല്‍ ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്റ് പ്രോസ്‌തെറ്റിക്‌സ് ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. ആശുപത്രിക്ക് സാരമായ നാശനഷ്ടമുണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി. ആശുപത്രിയുടെ പരിസരങ്ങളില്‍ തുടര്‍ച്ചയായി...

ഗസയിലെ ആക്രമണം പരാജയമെന്ന് ഇസ്രായേലി പത്രം; നിര്‍ത്താന്‍ സമയമായി

തെല്‍ അവീവ്: ഒമ്പത് ദിവസം കൂട്ടക്കുരുതി നടത്തിയിട്ടും ഗസയില്‍ ഇസ്രായേലിന് വിജയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഹിബ്രു ദിനപത്രമായ ഹാരെറ്റ്‌സിന്റെ എഡിറ്റര്‍ അലൂഫ് ബെന്‍. നീതികരിക്കാനാവാത്ത സൈനിക നടപടിയുടെ പരാജയമാണ് ആക്രമണം ഒമ്പതാം ദിവസത്തിലെത്തുമ്പോഴും കാണുന്നതെന്ന്...

ഗസയിലെ ഖത്തര്‍ റെഡ് ക്രസന്റ് ഓഫിസിന് നേരെ ഇസ്രായേല്‍ ആക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു; പിന്തിരിപ്പിക്കാനാവില്ലെന്ന് റെഡ് ക്രസന്റ്

ദോഹ: ഫലസ്തീന്റെ കൂടെ ഉറച്ച് നില്‍ക്കുന്ന ഖത്തറിനെയും ഇസ്രായേല്‍ ലക്ഷ്യമിടുന്നു. ഗസയിലെ ഖത്തര്‍ റെഡ് ക്രസന്റ് ആസ്ഥാനത്തിന് നേരെ ഇസ്രായേല്‍ സൈന്യം ഷെല്‍ വര്‍ഷം നടത്തി. ആക്രമണത്തില്‍ രണ്ട് ഫലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 10...

കിഴക്കന്‍ ജറുസലേമില്‍ ഇസ്രായേല്‍ പോലിസുകാര്‍ക്കു നേരെ വാഹനമിടിച്ചു കയറ്റി; ഏഴുപേര്‍ക്കു പരിക്ക്

ജറുസലേം: ഫലസ്തീനികളെ കുടിയൊഴിപ്പിക്കാന്‍ ശ്രമിച്ച കിഴക്കന്‍ ജറുസലേമിലെ ശെയ്ഖ് ജര്‍റാഹ് പ്രദേശത്ത് ഫലസ്തീന്‍ യുവാവ് ഇസ്രായേല്‍ പോലിസുകാരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചു കയറ്റി. ഏഴ് പോലിസുകാര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില...

ഇസ്രായേല്‍ ബോംബ് വര്‍ഷത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 26 പേര്‍; 50 പേര്‍ക്ക് പരിക്ക്

ഗസാ സിറ്റി: ഗസയില്‍ തുടര്‍ച്ചയായ ഏഴാം ദിവസവും തുടരുന്ന ബോംബ് വര്‍ഷത്തില്‍ ഇന്ന് മാത്രം കൊല്ലപ്പെട്ടത് 26 ഫലസ്തീന്‍ കാര്‍. 50ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ രണ്ട് താമസ കെട്ടിടങ്ങളും തകര്‍ന്നു. ഹമാസ്...

അല്‍ജസീറ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഇസ്രായേല്‍ ബോംബിട്ടു തകര്‍ത്തു (വീഡിയോ)

ദോഹ: ഖത്തറിന്റെ അല്‍ ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് തുടങ്ങിയവ പ്രവര്‍ത്തിച്ചിരുന്ന ഗസയിലെ 13 നില കെട്ടിടം ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു. കെട്ടിടം പൂര്‍ണമായും തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....

അല്‍ ശാത്തി അഭയാര്‍ഥി ക്യാമ്പിലെ ഇസ്രായേല്‍ കൂട്ടക്കൊല; കുടുംബത്തില്‍ ബാക്കിയായത് രണ്ട് വയസ്സുള്ള കുഞ്ഞ് മാത്രം

ഗസാ സിറ്റി: ഗസയിലെ അല്‍ ശാത്തി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയത് നടുക്കുന്ന കൂട്ടക്കൊല. നാല് നില കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒരു കുടുംബത്തില്‍ ബാക്കിയായത് രണ്ട് വയസ്സുള്ള ഒരു കുഞ്ഞ് മാത്രം....

ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ ബോംബിട്ടു; എട്ടു കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു

ഗസാ സിറ്റി: ഗസാ നഗരത്തില്‍ ആറാം ദിവസവും ഇസ്രായേലിന്റെ ബോംബ് വര്‍ഷം തുടരുന്നു. ഇവിടെയുള്ള അഭയാര്‍ത്ഥി ക്യാമ്പില്‍ ബോംബിട്ട ഇസ്രായേല്‍ സൈന്യം എട്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 10 പേരെ കൊലപ്പെടുത്തി. ശനിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍...

ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഖത്തറിലെ പള്ളികള്‍

ദോഹ: ഇന്നലെ പെരുന്നാള്‍ ഖുത്ബയിലും ഇന്ന് ജുമുഅ ഖുത്ബയിലും ഖത്തറിലെ പള്ളികളില്‍ മുഴുവന്‍ മുഴങ്ങിക്കേട്ടത് ഫലസ്തീന്‍ ജനതയോടുള്ള ഐക്യദാര്‍ഡ്യവും അവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥനയും. ഇസ്രായേല്‍ ബോംബര്‍ വിമാനങ്ങള്‍ക്കു മുന്നിലും പതറാതെ പൊരുതുന്ന അല്‍...

കരയാക്രമണത്തിന് തയ്യാറെടുത്ത് ഇസ്രായേല്‍ സൈന്യം ഗസാ അതിര്‍ത്തിയിലേക്ക് നീങ്ങുന്നു; മരണം 100 കവിഞ്ഞു

ഗസാ സിറ്റി: ആകാശത്ത് നിന്നുള്ള ബോംബിങും ഷെല്‍ വര്‍ഷവും തുടരുന്നതിനിടെ കരയാക്രമണത്തിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇസ്രായേല്‍ സൈനികര്‍ കൂട്ടത്തോടെ ഗസാ അതിര്‍ത്തിയിലേക്കു നീങ്ങുന്നു. എന്നാല്‍, വെള്ളിയാഴ്ച്ച രാവിലെ വരെ കരയാക്രമണം തുടങ്ങിയിട്ടില്ലെന്ന് അല്‍ജസീറ...

ഇസ്രായേല്‍ ബോംബിങില്‍ ഗസാ സിറ്റിയിലെ ഹമാസ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു; മരണം 56 ആയി, സംഘര്‍ഷം ശക്തമാകുന്നു

ഗസാ സിറ്റി: മൂന്നാം ദിവസവും തുടരുന്ന ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഹമാസിന്റെ ഗസാ സിറ്റി കമാന്‍ഡര്‍ കൊല്ലപ്പെട്ടു. കമാന്‍ഡര്‍ ബാസിം ഇസ്സ ഉള്‍പ്പെടെ മുതിര്‍ന്ന 16 നേതാക്കള്‍ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഫലസ്തീന്‍ സായുധ സംഘടനകളുടെയും...

ഇസ്രായേല്‍ ആക്രമണം; ഖത്തര്‍ അംബാസഡറുടെ ആസ്ഥാനത്തിന് തൊട്ടടുത്ത് ബോംബ് പതിച്ചു; ഹമാസ് തിരിച്ചടിയില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു

ദോഹ: ഗസാ പുനര്‍നിര്‍മാണത്തിന് നേതൃത്വം നല്‍കുന്ന ഖത്തരി കമ്മിറ്റിയുടെ തലവന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ ഇമാദിയുടെ ആസ്ഥാനത്തിന് സമീപം ഇസ്രായേല്‍ ബോംബാക്രമണം. ആക്രമണത്തില്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായി റഷ്യ ടുഡേ റിപോര്‍ട്ട് ചെയ്തു....

ഇസ്രായേല്‍ നരനായാട്ടിനെതിരേ കുവൈത്തില്‍ വന്‍പ്രതിഷേധം

കുവൈത്ത് സിറ്റി: പലസ്തീനിലെ ഇസ്രായേല്‍ അതിക്രമത്തിനെതിരെ ഗള്‍ഫ് രാജ്യങ്ങളിലെങ്ങും പ്രതിഷേധമുയരുന്നു. കുവൈത്തിലെ ഇറാദ ചത്വരത്തില്‍ ഇന്നലെ വൈകിട്ട് നടന്ന പ്രതിഷേധ സംഗമത്തില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ വന്‍ ജനാവലിപങ്കാളികളായി. വൈകിട്ട് 4മുതല്‍ അരമണിക്കൂര്‍ നേരം...

ഇസ്രായേലിന് നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു

തൊടുപുഴ: ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് മരിച്ചത്. കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തില്‍ ഒരു ഇസ്രായേല്‍...

ഗസയില്‍ ഇസ്രായേല്‍ കൂട്ടക്കുരുതി തുടരുന്നു; തിരിച്ചടിച്ച് ഹമാസ്

ഗസാ സിറ്റി: വിശുദ്ധ റമദാനിന്റെ അവസാന നാളുകളില്‍ നോമ്പെടുത്ത് പ്രാര്‍ഥനാ നിരതരായിരിക്കുന്ന വിശ്വാസികള്‍ക്കു നേരെ ഇസ്രായേല്‍ ബോംബര്‍ വിമാനങ്ങള്‍ ആക്രമണം തുടരുന്നു. ഇന്ന് രാവിലെയും തുടര്‍ന്ന ആക്രമണത്തില്‍ ഇതിനകം ഒമ്പതു കുരുന്നുകള്‍ ഉള്‍പ്പെടെ...

Most Read